ബിജെപിയെ പാലം വലിക്കാൻ നിതീഷ് കുമാറിന്റെ നീക്കം. ജെഡിയു മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.മണിപ്പൂരിൽ ബിജെപി സർക്കാരിന് തിരിച്ചടി

Must Read

ദില്ലി : മണിപ്പൂരിൽ ബിജെപി സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് എൻ ബിരേൻ സിങ് നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിൻവലിച്ചു. മാസങ്ങൾക്കുമുൻപ് മേഘാലയയിലെ കോൺറാഡ് സാങ്മ സർക്കാരിന്റെ എൻപിപി പാർട്ടി മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. അതേസമയം, ഈ നിലപാട് ബിരേൻ സിങ് സർക്കാരിനെ താഴെവീഴ്ത്തില്ല. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് അംഗങ്ങളെ ജയിപ്പിക്കാനായെങ്കിലും അഞ്ചുപേർ ബിജെപിയിലേക്കു കൂറുമാറുകയായിരുന്നു. പുതിയ നീക്കം ഗവർണർ അജയ് കുമാർ ഭല്ലയെ മണിപ്പുർ ജെഡിയു അധ്യക്ഷൻ കത്തിലൂടെ അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിതീഷ് കുമാർ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂർ നിയമസഭയിൽ ഒരംഗമാണ് ഉളളത്. പിൻമാറ്റം മണിപ്പൂർ സർക്കാരിൽ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിൻമാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തൽ.

കോൺറാഡ് സാഗ്മ നിയന്ത്രിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു മണിപ്പൂരിൽ 6 സീറ്റിലാണ് വിജയിച്ചിരുന്നത്. മാസങ്ങൾക്ക് ശേഷം അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് ചേർന്നു. ഇതോടെ നിലവിൽ ജെഡിയുവിന് ഒരു അംഗം മാത്രമാണുളളത്. നിലവിൽ 60 അംഗ മണിപ്പൂർ നിയമസഭയിൽ 37 എംഎൽഎമാരാണ് ബിജെപിക്കുളളത്. ഇതിനൊപ്പം നാഗാ പീപ്പിൾസ് ഫ്രണ്ട് പാർട്ടിയുടെ 5 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപി സർക്കാരിനെ പിന്തുണക്കുന്നു.

Latest News

വി.ഡി.സതീശനെ മാരാമൺ കൺവെൻഷനിൽ നിന്ന് ഒഴിവാക്കി!!സതീശനെ വെട്ടിയത് ക്രിസ്ത്യൻ വിരുദ്ധനെന്നു കാരണമെന്നും,പിജെ കുര്യനും സുകുമാരൻ നായരും ചെന്നിത്തലക്ക് വേണ്ടി വെട്ടിയെന്നും ആരോപണം.

പത്തനംതിട്ട: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമൺ കൺവെൻഷനിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശനെ ഒഴിവാക്കിയത് വലിയ ചർച്ചയായിരിക്കയാണ് . പിജെ...

More Articles Like This