ലണ്ടനിൽ നഴ്‌സിനെയും മക്കളേയും കൊന്നത് ശ്വാസംമുട്ടിച്ച്.സാജു അഞ്ജുവിനെ സൗദിയിൽ വച്ചും ആക്രമിച്ചിരുന്നു; വസ്ത്രത്തിൽ കുത്തിപ്പിടിച്ച് ഉപദ്രവിച്ചു.തുടർനടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിയുടെ നിർദേശം.

Must Read

ന്യൂഡൽഹി :ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പൊലീസ്. കൊലപാതക വിവരങ്ങൾ പൊലീസ് ബന്ധുക്കളെ അറിയിച്ചു. അഞ്ജുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പ്രതി ഭർത്താവ് സാജുവിനെതിരെ കൊലക്കുറ്റം. മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ തുടരും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിർദേശം. അടിയന്തര ഇടപെടലിന് വി.മുരളീധരൻ ഇന്ത്യൻ ഹൈക്കമ്മിഷന് നിർദേശം നൽകി. കോട്ടയത്തുള്ള അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി മന്ത്രി ഫോണിൽ സംസാരിച്ചു. കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പുനൽകിയ മന്ത്രി സംഭവം ദൗർഭാഗ്യകരമെന്നും കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും അറിയിച്ചു.

കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടർന്ന് 7 വർഷം അഞ്ജു സൗദിയിൽ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് ബ്രിട്ടനിലേക്ക് പോയത്. അഞ്ജുവിനെ ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. അഞ്ജുവിന്റെയും കുട്ടികളുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. . പ്രതി ഭർത്താവ് സാജു 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ തുടരും.

സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനും പൊലീസ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാഴിക്കാടന്‍ എംപി ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം ദ്വരൈസ്വാമിക്ക് കത്ത് നല്‍കി. അഞ്ജുവിന്റെ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും എല്ലാവിധ സഹായങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹൈക്കമ്മിഷണര്‍ മറുപടി നല്‍കി.

മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ലണ്ടനിലെ ഹൈക്കമ്മിഷണർക്ക് ഇതു സംബന്ധിച്ച് കത്തു നൽകി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായവും തേടിയിട്ടുണ്ട്. അതിനിടെ, അഞ്ജുവിന്റെ പിതാവ് അശോകൻ വൈക്കം പൊലീസിൽ സാജുവിനെതിരെ പരാതി നൽകി. ചെറിയ കാര്യങ്ങൾക്കു പോലും വഴക്കിടുന്ന സ്വഭാവമായിരുന്നു സാജുവിനെന്നും മകളെ മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് പരാതി നൽകിയത്.

കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയാണ് ബ്രിട്ടനിലെ വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടർന്ന് 7 വർഷം അഞ്ജു സൗദിയിൽ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് യുകെയിലേക്ക് പോയത്.

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This