അയർലൻഡിൽ അന്തരിച്ച മലയാളി നേഴ്‌സ് വിധു സോജിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് പ്രവാസി സമൂഹം.സംസ്‌കാരം വ്യാഴാഴ്ച്ച;പൊതുദർശനം ഇന്നും തുടരും

Must Read

ഡബ്ലിൻ : അയർലണ്ടിൽ അരിച്ച മലയാളി നേഴ്‌സ് വിധു സോജിന്റെ വേർപാടിൽ വേദനയോടെ പ്രവാസി സമൂഹം കോട്ടയം പാമ്പാടി സ്വദേശിയായ വിധു സോജിന്റെ സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച നവംബര്‍ 10ന് ഡബ്ലിനില്‍ നടത്തപ്പെടും. വിധുവിന് അന്ത്യോപചാരം അര്‍പ്പിക്കാനായി ഇന്നും നാളെയും പൊതു ദര്‍ശനം ഉണ്ടായിരിക്കും .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്‌ളാഞ്ചാര്‍ഡ് ടൗണിലെ കണ്ണിംഗ് ഹാം ഫ്യുണറല്‍ ഹോമില്‍ ആണ് ഭൗതികദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നത് (Cunninghams Funeral Directors / Undertakers, Clonsilla Village, Clonsilla.D15PY23) ഇന്ന് ബുധന്‍ വൈകിട്ട് 6 മുതല്‍ 8 മണി വരെയുമാണ് പൊതുദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ചെറി ഓര്‍ക്കാഡിലെ ബാലിഫെര്‍മേഡ് റോഡിലുള്ള (7, 335 Le Fanu Rd,Ballyfermot Rd,Cherry Orchard) മിനിസ്ട്രി ഓഫ് ജീസസിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടുക.തുടര്‍ന്ന് രണ്ട് മണിയോടെ Mulhuddart Cemetery-യില്‍ വിധുവിന്റെ മൃതദേഹം സംസ്‌കരിക്കും.

കഴിഞ്ഞ 10 വർഷത്തോളം ക്യാൻസർ രോഗത്തോട് പോരാടുകയായിരുന്ന വിധു സോജിൻ ഇന്നലെ രാവിലെ 10 മണിയോടെയാണ് മരണപ്പെട്ടത്.18 വർഷക്കാലമായി അയർലൻഡിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് വിധുവിന്റേത്. കോട്ടയം സ്വദേശിയായ സോജിൻ കുര്യനാണ് വിധുവിന്റെ ഭർത്താവ്. 10 വയസ്സുകാരി ഹന്ന മകളാണ്. എ. എം ജേക്കബ് . ലിസമ്മ എന്നിവർ മാതാപിതാക്കളാണ്.

അയർലൻഡ് സെൻ്റ് വിൻസെൻ്റ് ഹോസ്പിറ്റലിലെ നേഴ്‌സായി വിധു സോജിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് Vinu jacob ( +353 87 931 7931), Titony Thomas (+353 89 974 4678) എന്നിവരെ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ :

WRITE YOUR MEMORIES :
WATCH LIVE FUNERAL SERVICE

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This