കോട്ടയം: ഇത്തവണത്തെ വോട്ടര്‍ പട്ടികയിലും അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ പേര്. ജോര്‍ജിയന്‍ പബ്ലിക്ക് സ്‌കൂളിലെ 126ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഇപ്പോഴും ഉള്ളത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വോട്ടര്‍ മരിച്ചാല്‍ നടപടിക്രമം പാലിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ സ്വാഭാവിക കാലതാമസം ഉണ്ടാകാറുണ്ട്. മരണവിവരം പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഈ വിവരം അതതു മേഖലയിലെ ബൂത്തുതല ഓഫീസര്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറും. തുടര്‍ന്നാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുക.
ജൂലൈ 18നാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്.