തിരുവനന്തപുരം: മുഖയാമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറുമെന്ന് സൂചന .മാറിയില്ലയെങ്കിൽ പുകച്ച് ചാടിക്കാനുള്ള നീക്കവും നടക്കുന്നുണ്ട് . സംസ്ഥാന കമ്മറ്റിയിൽ അതിനുള്ള ചരടുവലികൾ നടക്കുന്നു എന്നാണ് പുറത്ത് വരുന്ന സൂചനകൾ .അടുത്ത ഭരണം പിടിക്കണമെങ്കിൽ ശൈലി മാറ്റം അനിവാര്യം എന്നും പിണറായിയെ വെച്ചുകൊണ്ടുപോയാൽ കേരളവും ബിജെപിയുടെ അധികാരത്തിൽ എത്തുമെന്ന വിലയിരുത്തൽ ശക്തമാണ് . പിണറായി ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞു തിരഞ്ഞെടുപ്പ് അടുക്കുന്നതതോടെ മാറും എന്നാണു സൂചനകൾ.
ഭാവിയിൽ കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് മുതിർന്ന നേതാവ് പി ജയരാജൻ സി പി എം സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞതിന്റെ ധ്വനിയും അതാണ് . കെ കെ ശൈലജയെ ഒതുക്കുന്നതിനാണ് വടകരയിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായെന്നും സംസ്ഥാനത്ത് തന്നെ അവരെ നിർത്താനുള്ള ജനങ്ങളുടെ ആഗ്രഹം തോൽവിയുടെ ഘടകമാണെന്നും ജയരാജൻ പറഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം വടകരയിലെ ജനങ്ങൾക്കും ഉണ്ട്. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്ത് തന്നെ നിർത്താൻ ജനങ്ങൾ തീരുമാനിച്ചതും തോൽവി രുചിച്ചതും ഇതിനാലാണെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സമീപനത്തിനുമെതിരെ പാർട്ടിയിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഉയരുന്നതിനിടെയാണ് ഇത്തരത്തിൽ പി ജയരാജൻ പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണ്.
മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യമൊന്നും യോഗത്തിൽ ഉയർന്നിരുന്നില്ല. അതേസമയം ഇത്തരത്തിൽ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന രീതി സി പിഎമ്മിൽ ഇല്ല. ഗൗരിയമ്മ മുതൽ വി എസ് അച്യുതാനന്ദൻവരെയുള്ളവരുടെ പേരുകൾ അങ്ങനെ ഉയർന്ന ഘട്ടത്തിലെല്ലാം പാർട്ടി അതിനെ തള്ളുന്ന സമീപനമാണ് സ്വീകരിച്ചത്.
അതുകൊണ്ട് തന്നെ പി ജയരാജന്റെ ഈ അഭിപ്രായപ്രകടനം സി പി എമ്മിനകത്തും പുറത്തും വലിയ ഒച്ചപ്പാടുകൾക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ അതിരൂക്ഷവിമർശമാണ് സി പി എം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്.
രണ്ടാം പിണറായി സർക്കാർ, ആദ്യത്തേതിന്റെ നിഴൽ മാത്രമാണെന്നും പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത സർക്കാർ കാണിച്ചില്ലെന്നുമാണ് വിമർശനം ഉയർന്നത്. മൈക്ക് വിവാദവും രക്ഷാപ്രവർത്തന പ്രതികരണവുമെല്ലാം പ്രതിച്ഛായക്ക് കോട്ടം സൃഷ്ടിച്ചു. സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്മെന്റും തോൽവിക്ക് കാരണമെന്ന ആക്ഷേപവും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായി.