പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ജനറൽ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍

Must Read

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ ബിപിന്‍ റാവത്ത്, രാധേശ്യാം ഖേംക, കല്യാണ്‍ സിങ്, പ്രഭാ ആത്രെ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല എന്നിവർ അടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.

നാല് മലയാളികള്‍ക്ക് ഉൾപ്പെടെ 107 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കു വേണ്ടി ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രയ്ക്കും പത്മശ്രീ നൽകും.

കവി പി.നാരായണകുറുപ്പ്, കളരിയാശാൻ ശങ്കരനാരായണ മേനോന്‍ ചുണ്ടിയില്‍, വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവർത്തക കെ.വി.റാബിയ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.

Latest News

‘സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതം, സുധാകരനോട് ക്രൂരത കാണിച്ചത് വി.ഡി.സതീശനാണ്’; കെ. സുരേന്ദ്രൻ

വിഖ്യാത ചലച്ചിത്രകാരന്‍ കെ. ജി ജോര്‍ജ്ജിന്റെ അനുശോചനത്തില്‍ കെ. സുധാകരന് ഉണ്ടായത് മനുഷ്യസഹജമായ പിഴവെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇതിന്റെ പേരില്‍ ട്രോളുന്നത് മനുഷ്യത്വരഹിതമാണെന്നും...

More Articles Like This