കരുണാകരൻ കോൺഗ്രസ് വിടാൻ കാരണം കെ മുരളീധരൻ, ചൊറിഞ്ഞാൽ പലതും പറയും: പത്മജ വേണുഗോപാൽ.പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റയാണെന്ന് കെസി വേണു​ഗോപാൽ

Must Read

തിരുവനന്തപുരം: ബിജെപിയിലെത്തിയ പത്മജയും സഹോദരൻ കെ മുരളീധരനും തമ്മിലുള്ള വാക് പോര് തുടരുകയാണ് .കോണ്‍ഗ്രസിനെതിരെയും സഹോദരന്‍ കെ മുരളീധരനെതിരെയും രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാൽ വീണ്ടും രംഗത്ത് . കരുണാകരൻ കോൺഗ്രസ് വിടാൻ കാരണം കെ മുരളീധരൻ ആണെന്നും അച്ഛനെ മുരളീധരൻ ഭീഷണിപ്പെടുത്തിയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. എന്നെ ചൊറിഞ്ഞാൽ പലതും പറയും. എല്ലാവരുടെ ചരിത്രവും എനിക്കറിയാമെന്നും പത്മജ കൂട്ടിചേർത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശ്ശൂരില്‍ മത്സരത്തിനിറങ്ങുന്ന മൂന്നുപേരും നല്ല സ്ഥാനാർത്ഥികൾ ആണ്. രാഷ്ട്രീയം രാഷ്ട്രീയമായി കാണാൻ മുരളീധരൻ പഠിക്കണം. എന്നാലേ മുരളീധരൻ രക്ഷപ്പെടൂ. മുരളീധരൻ തള്ളിപ്പറഞ്ഞപ്പോൾ മാനസിക പ്രയാസം ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു. മുരളീധരനെ തനിക്കറിയാം. സ്വഭാവം എന്താണെന്ന് അറിയുന്നത് കൊണ്ട് വാക്കിന് വില നൽകിയിട്ടില്ല. മന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വടകരയിൽ മുരളിധരൻ മത്സരിച്ചത്. മുരളീധരന്റെ ലക്ഷ്യം വട്ടിയൂർക്കാവ് ആണ്. തൃശ്ശൂരിൽ ജയിച്ചാലും അവിടെ നിൽക്കില്ല. ആഴ്ചയിൽ രണ്ടു തവണ എന്തിനാണ് വട്ടിയൂർക്കാവിൽ മുരളീധരൻ പോകുന്നത്? വടകരയിലെയും വട്ടിയൂർക്കാവിലെയും വോട്ടർമാരെ മുരളീധരൻ പറ്റിച്ചു. ഇനി തൃശ്ശൂരിലെ വോട്ടർമാരെയും മുരളീധരൻ പറ്റിക്കുമെന്നും പത്മജ വേണു​ഗോപാല്‍ പറഞ്ഞു.

വടകരയിൽ നിന്നും നിരവധി പ്രവർത്തകർ തന്നെ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. പാർട്ടി പറഞ്ഞാൽ തൃശ്ശൂരിൽ പ്രചാരണത്തിന് ഇറങ്ങും. തൃശ്ശൂരിൽ പ്രചാരണത്തിന് ഇറങ്ങാൻ ഒരു മടിയുമില്ലെന്നും പത്മജ പറഞ്ഞു. കോൺഗ്രസിൽ തന്നെ ഒറ്റപ്പെടുത്തി. കോൺഗ്രസിൽ അച്ചടക്കം ഇല്ലാതായി. ഓരോ വ്യക്തികൾക്കും ഗ്രൂപ്പാണ്. തനിക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും പത്മജ കുറ്റപ്പെടുത്തി.

അതേസമയം പത്മജ വേണു​ഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഉയർന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാ്വ് കെ സി വേണു​ഗോപാൽ. പത്മജക്കായി ചരട് വലിച്ചത് ലോക്നാഥ് ബെഹ്റയാണ് എന്ന് പറഞ്ഞ കെസി പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റയാണെന്നുള്ളതിന് തെളിവുണ്ടെന്നും വ്യക്തമാക്കി. ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ദില്ലിയിൽ സ്ഥിരം സംവിധാനമുണ്ടെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. കേസുകളിൽ ഉൾപ്പടെ ചിലർ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ സംഖ്യത്തെ ബാധിക്കില്ല. രമേശ് ചെന്നിത്തലയാണ് ആലപ്പുഴയിൽ മത്സരിക്കാൻ ആദ്യം നിർദേശിച്ചത്. ദേശീയ ചുമതലയിൽ തുടർന്ന് കൊണ്ട് മത്സരിക്കുമെന്നും കെസി വേണു​ഗോപാൽ വ്യക്തമാക്കി.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This