ലണ്ടന്‍: വൃക്കരോഗത്തിന് ചികിത്സ തേടിയെത്തിയ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ നഴ്‌സിനെ ആശുപത്രി അധികൃതര്‍ പുറത്താക്കി. യുകെയിലെ വെയില്‍സിലാണു സംഭവം. ആളുപത്രി പാര്‍ക്കിംഗ് ഏരിയയിലെ കാറില്‍ അര്‍ധനഗ്‌നനായാണ് രോഗിയെ മരിച്ചനിലയില്‍ കണ്ടത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണു രോഗിയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്. രാത്രിയില്‍ കാറില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കുഴഞ്ഞുവീണ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി നഴ്‌സ് ആംബുലന്‍സ് വിളിച്ചില്ലെന്നും ആരോപണമുണ്ട്.
42 വയസുകാരിയായ പെനിലോപ് വില്യംസ് എന്ന നഴ്‌സാണു സംഭവത്തിലെ പ്രതി. മരിച്ച രോഗിയുമായി ഒരു വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നു നഴ്‌സ് അന്വേഷണത്തില്‍ സമ്മതിച്ചു.