ബി.ജെ.പിക്ക് ക്രൈസ്തവ പിന്തുണ കൂടുന്നു!തൃശൂരും പത്തനംതിട്ടയും പിടിച്ചെടുക്കും!പി.സി. ജോര്‍ജിന്റെ വരവ് ബി.ജെ.പിയുടെ ക്രൈസ്തവ പിന്തുണ കൂട്ടി !

Must Read

ന്യുഡൽഹി : ജനപക്ഷം നേതാവായിരുന്ന മുൻ എംഎൽഎ പിസി ജോർജിന്റെ ബിജെപി പ്രവേശനത്തോടെ ബിജെപിക്ക് ക്രൈസ്തവ പിന്തുണ് കൂടി .ക്രിസ്ത്യൻ വികാരം അതിശക്തമായി ഇളക്കി വിടാന് മുന്നിൽ നിൽക്കുന്ന എന്നാ ഒട്ടു മിക്ക ക്രൈസ്തവരുടെയും പിന്തുണയുള്ള ജോർജിന്റെ ബിജെപി പ്രവേശനം ബിജേക്ക് വലിയ ഗുണ ചെയ്യും .അടുത്ത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനതിട്ടയും തൃശൂരും പിടിച്ചെടുക്കാൻ പിസിയുടെ പിന്തുണ് ബിജെപിക്ക് ഗുണകരം ആകുമെന്നുറപ്പാണ്. അതിനുള്ള കരുനീക്കവുംബിജെപി ലക്‌ഷ്യം വെക്കുന്നുണ്ട്. പി.സി. ജോര്‍ജിനെ ബി.ജെ.പിയുടെ ഭാഗമാക്കുന്നതിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത് ക്രൈസ്തവ പിന്തുണ തന്നെയാണ് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനപക്ഷം വീണ്ടും ബി.ജെ.പി. നേതൃത്വത്തിലുളള എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ബി.ജെ.പി. നേതൃത്വത്തിലുള്ള മുന്നണിയില്‍ ഘടകകക്ഷിയായി മാറാനായിരുന്നു ജനപക്ഷത്തിന്റെ തീരുമാനം. എന്നാല്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതാണു രാഷ്ട്രീയമായി ഗുണം ചെയ്യുന്നതെന്നുള്ള ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ ബി.ജെ.പി.യുടെ ഭാഗമാക്കാന്‍ കേന്ദ്ര നേത്യത്വം അനുമതി നല്‍കിയത്.

ഇരു മുന്നണിയുമായും അകന്നുനിന്നിരുന്ന പി.സി. ജോര്‍ജ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. അന്നു പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജോര്‍ജ് എന്‍.ഡി.എയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. എന്നാല്‍ അധികനാള്‍ കഴിയും മുമ്പ് എന്‍.ഡി.എ. ബന്ധം ഉപേക്ഷിച്ചു. പിന്നീട് ജോര്‍ജ് യു.ഡി.എഫിന്റെ ഭാഗമാകുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ത്തതോടെയാണു വീണ്ടും ബി.ജെ.പി. മുന്നണിയുടെ ഭാഗമാകുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ ജോര്‍ജിന്റെ വരവെ, ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതിനുളള നീക്കങ്ങള്‍ക്ക് ജോര്‍ജിന്റെ വരവ് ശക്തി പകരുമെന്നാണു ബി.ജെ.പി. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

അടുത്ത നാളുകളില്‍ ജോര്‍ജ് സ്വീകരിച്ച ചില നിലപാടുകള്‍ പൊതുവേ ക്രൈസ്തവ വിഭാഗങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. സംസ്ഥാനത്തെ ഇരു മുന്നണികളും വോട്ട് ബാങ്ക് ലക്ഷ്യമാക്കി ചില സമുദായങ്ങളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുകയാണന്ന ആരോപണവുമായി ചില ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ രംഗത്തിറങ്ങിയിരുന്നു. ഇതിനു ബി.ജെ.പി. നേതൃത്വവും പിന്തുണ നല്‍കി. ഈ അനുകൂല നിലപാട് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണു ബി.ജെ.പിയുടെ പ്രതീക്ഷ. പൊതുവേ ബി.ജെ.പിയോട് അകന്നു നിന്നിരുന്ന ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിക്കുന്നതില്‍ ഒതു പരിധി വരെ ബി.ജെ.പി. വിജയം കണ്ടിരുന്നു. മണിപ്പൂര്‍ കലാപമാണ് ഈ ബന്ധം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസമായത്.

മണിപ്പൂര്‍ കലാപം ഇരു വിഭാഗങ്ങള്‍ തമ്മിലുളള ഗോത്ര തര്‍ക്കമാണെന്നു വിശദീകരിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിനു വീഴ്ച സംഭവിച്ചെന്ന വിലയിരുത്തല്‍ ബി.ജെ.പി.ദേശീയ നേതൃത്വത്തിനുമുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ ജോര്‍ജിന്റെ വരവിലൂടെ കഴിയുമെന്ന പ്രതീക്ഷയാണു ബി.ജെ.പിക്കുളളത്. ഇരുമുന്നണികളിലും അതൃപ്തരായി കഴിയുന്ന ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒപ്പം നിര്‍ത്താനുളള പദ്ധതിയും ബി.ജെ.പി. ആവിഷ്‌കരിച്ചിട്ടുണ്ട്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This