കോട്ടയം: മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ കേസിൽ പിസി ജോർജിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു പി സി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഈരാറ്റുപേട്ട മുൻസിപ്പൽ യൂത്ത് ഫ്രണ്ടാണ് പരാതി നൽകിയത്. മുൻപും സമാന കേസിൽ ജാമ്യത്തിൽ തുടരുന്ന പിസി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും വിദ്വേഷ പരാമർശങ്ങൾ നടത്തിയത് കേസിൽ തിരിച്ചടിയായി. ജാമ്യം തള്ളിയ സാഹചര്യത്തിൽ പിസി ജോർജിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പിസി ജോർജിന്റെ അഭിഭാഷകർ അറിയിച്ചു. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്.