പെരിയ ഇരട്ടക്കൊല കേസിൽ കെ വി കുഞ്ഞിരാമന്‍ അഴിക്കുള്ളിൽ ! സിപിഎമ്മിന് കനത്ത തിരിച്ചടി.മുന്‍ എംഎല്‍എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്ന അപൂര്‍വ്വ സംഭവം.സിബിഐ എത്തിയതോടെ പാര്‍ട്ടിക്ക് വിറളി പൂണ്ട്. സിബിഐയെ അന്വോഷണത്തെ ചെറുക്കാന്‍ ഖജനാവില്‍ നിന്നും ഒരു കോടിയുടെ ധൂർത്ത് !

Must Read

കാസര്‍കോട്: പെരിയ ഇരട്ടകൊലക്കേസിൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടു . കെ വി കുഞ്ഞിരാമനും മറ്റ് നാല് സിപിഎം നേതാക്കള്‍ക്കാണ് കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചത്. ഈ നേതാക്കളിലേക്ക് സിബിഐ അന്വേഷണം എത്തിയതോടെയാണ് സിപിഎം കേസില്‍ സകല കള്ളക്കളിയും നടത്തിയത്. കോടികളാണ് ഖജനാവില്‍ നിന്നും സിബിഐ അന്വേഷണം ചെറുക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. എന്നിട്ടും കുഞ്ഞിരാമനെയും കൂട്ടരെയും അഴിക്കുള്ളില്‍ നിന്നും രക്ഷിക്കാന്‍ സിപിഎമ്മിന് സാധിച്ചില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരിയ ഇരട്ടകൊലപാതക കേസിൻ്റെ വിധിയിൽ തൃപ്തരല്ലെന്ന് കൃപേഷിൻ്റെയും ശരത്തിൻ്റെയും കുടുംബം. കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരട്ട ജീവപര്യന്തമാണ് ലഭിച്ചത്. സിപിഐഎം നേതാക്കൾക്ക് നൽകിയ ശിക്ഷ കുറഞ്ഞു പോയെന്നും കൃപേഷിൻ്റെ അച്ഛൻ പ്രതികരിച്ചു. അവർക്ക് അഞ്ച് വർഷം മാത്രമാണ് ശിക്ഷ നൽകിയിരിക്കുന്നത്. ശിക്ഷ കുറഞ്ഞതിനാൽ പ്രോസിക്യൂട്ടറുമായി ആലോചിച്ച് ഏതറ്റം വരെയും പോയി ശിക്ഷ നേടി കൊടുക്കുമെന്നും കുടുംബം അറിയിച്ചു.

ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്. ഇവര്‍ക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.

4-ാം പ്രതി കെ. മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇതാണ് സിപിമ്മിന് കനത്ത പ്രഹരമായിരിക്കുന്നത്. രണ്ട് വര്‍ഷം തടവു നല്‍കണമെന്ന ആവശ്യം ഉന്നിയിച്ചിരുന്നു. എന്നാല്‍ കോടതി അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇതോടെ കുഞ്ഞിരാമനും കൂട്ടരും ജാമ്യം ഉടന്‍ ലഭിക്കാതെ അഴിക്കുള്ളിലേക്ക് പോകും. ഇത് പാര്‍ട്ടിക്ക് വലിയ പ്രഹരമാണ്. തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച സിപിഎമ്മിന കനത്ത പ്രഹരമാണ് ഈ വിധി.

കുഞ്ഞിരാമന്‍ ചെയ്തത് ശിക്ഷാനിയമം (IPC) 225ാം വകുപ്പ് പ്രകാരമാണ് കുറ്റകരമാകുന്നത്. മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അധികാരം ദുരുപയോഗം ചെയ്യല്‍, എംഎല്‍എ എന്ന ഉത്തരവാദിത്വത്തിന്റെ ഗുരുതരമായ ലംഘനം എന്നിവയാണിത്. ഐപിസി 225ാം വകുപ്പ് അനുസരിച്ച്, കസ്റ്റഡിയിലായ വ്യക്തികളുടെ രക്ഷപ്പെടലിന് സഹായിക്കുന്നതും, അത് തടയാനുള്ള നിയമപരമായ നടപടികള്‍ തടസ്സപ്പെടുത്തുന്നതും ഗുരുതര കുറ്റങ്ങളാണ്.

സ്വാധീനമുള്ള വ്യക്തിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടികള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ ഘടകങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നതാണ് വസ്തുത. ഈ കേസിന്റെ വിധി ഭാവി രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും അധികാരശ്രേണികളിലെ ഉത്തരവാദിത്വപരമായ സമീപനങ്ങള്‍ക്കും നിര്‍ണായകമാകുമെന്ന് കണക്കാക്കുന്നു. ഇത് കണക്കാക്കി കൊണ്ടാണ് കുഞ്ഞിരാമന് അഞ്ച് വര്‍ഷം ശിക്ഷിച്ചത്.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പെരിയയില്‍ രാത്രിയുടെ മറവില്‍ രണ്ട് യുവാക്കളെ വെട്ടിനുറുക്കി കൊലപ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ചിലവഴിച്ചത് ഒരു കോടിയിലേറെ രൂപയാണ്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് തടയാനടക്കം കേസ് നടത്താന്‍ മാത്രമാണ് ഇത്രയും തുക ചിലവഴിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സിപിഎമ്മിനെ ഇത്രത്തോളം സമ്മര്‍ദ്ദത്തിലാക്കിയ മറ്റൊരു കേസില്ല.

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട വിധിക്ക് എതിരെ നിയമ പോരാട്ടം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കോടിയിലധികം രൂപയാണ് ചെലവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണു സിബിഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. കൊലയാളികളെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ പക്ഷേ സിബിഐ അന്വേഷണം എന്ന ആവശ്യം ആദ്യം പരിഗണിച്ചില്ല. ഇതോടെ ശരത്‌ലാലിന്റേയും കൃപേഷിന്റേയും കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ വേട്ടക്കാരുടെ റോളിലാണെന്ന കാര്യം വ്യക്തമായത്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This