പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്  

Must Read

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ  (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും

ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 9.30 ന് ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് (5810, Alemda Genoa road, Houston, TX 77048) ആരംഭിക്കുന്ന പരിപാടികളിൽ ആദരണീയനായ മിസ്സോറി സിറ്റി മേയറും പ്രവാസി മലയാളികളുടെ അഭിമാനവുമായ റോബിൻ ഇലക്കാട്ട് മുഖ്യാഥിതിയായിരിയ്ക്കും.കേരളത്തിന്റെ തനതു കലാരൂപങ്ങളായ ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം,കുച്ചിപ്പുടി, നാടോടിനൃത്തം,മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത്   തുടങ്ങിയവ ആഘോഷപരിപാടികൾക്ക് കൊഴുപ്പു കൂട്ടും. 26 ഇനങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ്‌ ഒരുക്കിയിക്കുന്നത്.

തദവസരത്തിൽ 25 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ, ഈ വർഷം ഗ്രാഡ്യൂവേഷൻ പൂർത്തീകരിച്ച കുട്ടികൾ, ബസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ, ദി മോസ്റ്റ് സീനിയർ സിറ്റിസൺ എന്നിവരെ മൊമെന്റോ നൽകി ആദരിക്കുമെന്ന് എഫ്‌പിഎംസി പ്രസിഡണ്ട് ജോമോൻ എടയാടി അറിയിച്ചു.അടുത്തിടെ നടത്തിയ പിക്നിക് വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഓണാഘോഷത്തിന്റെ സ്പോണ്സർമാരായി സഹകരിക്കുന്ന സ്ട്രൈഡ് റിയൽ എസ്റ്റേറ്റ്, പെയർലാൻഡ് ഹലാൽ മീറ്റ് ആൻഡ് ഗ്രോസറീസ്, ആർവിഎസ് ഇൻഷുറൻസ്, ജോബിൻ ആൻഡ് പ്രിയൻ റിയൽ എസ്റ്റേറ്റ് ടീം, അപ്ന ബസാർ മിസ്സോറി സിറ്റി, പ്രോംപ്റ്റ് റിയൽറ്റി ആൻഡ് മോർട്ടഗേജ്സ്, ബിഗ് ബോട്ടിൽ ലിക്കർ സ്റ്റോർ, വൈസർ സ്കൈ ട്രാവെൽസ് ആൻഡ് ടൂർസ് തുടങ്ങിയവരേയും പ്രസിഡണ്ട് ജോമോൻ എടയാടി, സെക്രട്ടറി സാം തോമസ്, സുനിൽ കുമാർ കുട്ടൻ എന്നിവർ നന്ദി അറിയിച്ചു.

എല്ലാ എഫ്‍പിഎംസി കുടുംബാംഗങ്ങളെയും എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ ഓണാഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,.

ജോമോൻ എടയാടി – 832 633 2377
സാം തോമസ്  – 330 554 5307
സുനിൽകുമാർ കുട്ടൻ  – 985 640 9673

റിപ്പോർട്ട് : ജീമോൻ റാന്നി

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This