പിണറായി രാജി വെക്കും.കെ.കെ.ശൈലജ മുഖ്യമന്ത്രി ?

Must Read

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജി വെക്കും . കെകെ ശൈലജ പകരം മുഖ്യമന്ത്രിയാകും. വീണ വിജയനെതിരെ ഉയരുന്ന കേസ് മുറുകുന്നതോടെ വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുക .എന്നാൽ കേസ് കാര്യം ആയിരിക്കില്ല പറയുക .പാന്റ് ആരോഗ്യ കാരണത്താൽ കോടിയേരി അവധി എടുത്ത പോലെ ആരോഗ്യകാര്യവും തുടർ ചികിത്സയും പറഞ്ഞായിരിക്കും പിണറായി രാജി വെക്കുക .കെകെകെ ശൈലജയുടെ നേതൃത്വത്തിൽ ആയിരിക്കും അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുക . മൂന്നാം തവണയും അധികാരത്തിൽ എത്താൻ ശൈലജയെ ഉയർത്തി കാട്ടുക എന്ന തന്ത്രമാണ് സിപിഎം ഉയർത്തുന്നത് . വീണയുടെ കേസ് ശക്തമാകുന്നത് പാർട്ടിയെയും മുന്നണിയെയും വലിയ സമ്മർദ്ധത്തിൽ ആക്കിയിട്ടുണ്ട് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രംഗത്ത് വന്നിരുന്നു ക്രമക്കേട് നടന്നത് കൊണ്ടാണ് വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. എല്ലാം നിയമാനുസരണമാണെങ്കിൽ ഭയപ്പെടേണ്ടതില്ല. പിണറായി വിജയന്‍റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ലെന്നും മീനാക്ഷി പറഞ്ഞു.

ശൈലജയെ ഉയർത്തിക്കാട്ടുന്ന നടപടികൾ അടുത്ത കാലത്തായി പാർട്ടി നീക്കം തുടങ്ങിയിരുന്നു .മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ജീവിതരേഖ പുസ്തകരൂപത്തിൽ ഇറക്കിയിരുന്നു . ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പുറത്തിറക്കിയിരുന്നു

കൊവിഡ് മഹാമാരിയുടെ ആദ്യ ഘട്ടം വിദഗ്ദമായി കൈകാര്യ ചെയ്ത ആരോഗ്യമന്ത്രിയെന്ന നിലയിലാണ് ആഗോളതലത്തിൽ കെ കെ ശൈലജ അറിയപ്പെട്ടത്. കുട്ടിക്കാലത്ത് ലജ്ജയും ഭയവും ഉള്ള പെൺകുട്ടിയായിരുന്നു താനെന്ന് കെ കെ ശൈലജ പറയുന്നു. സ്കൂൾ ടീച്ചറായി പ്രവർത്തിച്ചത്, പിൽക്കാലത്ത് രാഷ്ട്രീയത്തിലും ആരോഗ്യമന്ത്രിയെന്ന നിലയിലും നന്നായി പ്രവർത്തിക്കാൻ സഹായിച്ചുവെന്നും അവർ പറയുന്നു.

ലോകത്തെ ഭയപ്പെടുത്തിയ രണ്ട് പകർച്ചവ്യാധികളെ ആരോഗ്യമന്ത്രിയെന്ന നിലയിൽ വിദഗ്ദമായി കൈകാര്യം ചെയ്ത അനുഭവങ്ങൾ പുസ്തകത്തിൽ വിശദമായി കെ കെ ശൈലജ പങ്കുവെക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കേരളത്തെക്കുറിച്ച് അവർ പറയുന്നുണ്ട്. അതിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തന്റെ കുടുംബത്തെയും സംസ്ഥാനത്തെയും എങ്ങനെ രൂപപ്പെടുത്തിയെന്നും, കേരള മോഡലിനെക്കുറിച്ചും കെ കെ ശൈലജ പറയുന്നു.

ഒരു സഖാവ് എന്ന നിലയിലുള്ള എന്റെ ജീവിതം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഓർമ്മക്കുറിപ്പുകളിൽ ഒന്നായിരിക്കുമെന്ന് പുസ്തകത്തെക്കുറിച്ച് കെ കെ ശൈലജ പറഞ്ഞു. അത് ഒരു നല്ല രാഷ്ട്രീയക്കാരിയെ മാത്രമല്ല, തന്നെ രൂപപ്പെടുത്തിയ സമൂഹത്തെക്കുറിച്ച് വെളിച്ചം വീശുന്ന ഒന്നായിരിക്കും ഈ പുസ്തകമെന്നും ശൈലജ പറയുന്നു.

അതിനിടെ കേരളത്തിൽ ഒരു സ്ത്രീക്ക് മുഖ്യമന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് കെ.കെ.ശൈലജ എംഎൽഎ അടുത്തിയിടെ പറഞ്ഞിരുന്നു . ഇപ്പോൾ ഒരു വനിതാ മുഖ്യമന്ത്രിയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് തന്റെ അഭിപ്രായം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന കാര്യത്തിൽ എൽഡിഎഫിൽ ധാരണയുണ്ടെങ്കിലും സീറ്റുകളും സ്ഥാനാർഥികളും സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ പാർട്ടിയുടെ ലക്ഷ്യം കൂടുതൽ സീറ്റുകളിൽ വിജയിക്കുക എന്നതായിരിക്കും.

മകള്‍ വീണ കമ്പനി തുടങ്ങിയത് ഭാര്യ കമല പെന്‍ഷന്‍ ആയപ്പോള്‍ ലഭിച്ച തുകകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജികിനെതിരായ ആര്‍.ഒ.സി. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം വിഷയത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തന്റെ കൈകള്‍ ശുദ്ധമാണെന്നും മകള്‍ കമ്പനി തുടങ്ങിയത് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

‘നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു… ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്… കാണേണ്ട കാര്യം എന്താന്നറിയോ, മകള് ബംഗളൂരുവിൽ കമ്പനി തുടങ്ങിയത്, എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍ ചെയ്തപ്പോൾ കിട്ടിയ കാശ്, അത് ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു. അപ്പൊ അതില്‍നിന്ന് വന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു മാനസിക കുലുക്കവും ഉണ്ടാകില്ല’, പിണറായി വിജയന്‍ പറഞ്ഞു.
അതിനിടെ

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This