ഉത്തരത്തെ താങ്ങിനിര്‍ത്തുന്നത് താനെന്ന മൗഢ്യം.ഇല്ലാത്ത അധികാരംപ്രയോഗിക്കാമെന്ന് കരുതരുത്,വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല.ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Must Read

പാലക്കാട്: ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാനുള്ള ഗവര്‍ണരുടെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നിര്‍ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരത്തെ താങ്ങിനിര്‍ത്തുന്നത് താനെന്ന മൗഢ്യമാണ് ഗവര്‍ണര്‍ക്കെന്നും ഗവര്‍ണര്‍ ഇല്ലാത്ത അധികാരമാണ് വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ചാന്‍സലര്‍ നിയമവും നീതിയും മറക്കുകയാണ്. സ്വാതന്ത്ര്യമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളില്‍ കടന്നുകയറുകയാണ് ഗവര്‍ണര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കം കാണിക്കുന്നു.ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു.ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടി.ജനാധിപത്യത്തിന്‍റെ അന്തസത്തയെ നിരാകരിക്കുന്നു.സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവിയെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.

ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല.സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവർണറുടെ നടപടി. ഗവർണർ സംഘപരിവാറിൻ്റെ ചട്ടുകമാകുന്നു.സർവകലാശാലകൾക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു. പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രം.യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോൾ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്വം.ഗവർണറുടെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വി സി മാരാണോ? KTU വിധിയില്‍.പുനപ്പരിശോധന ഹർജിക്ക് ഇനിയും അവസരമുണ്ട്.സർവകലാശാല ഭരണം അസ്ഥിരപ്പെടുത്താൻ ഗവര്‍ണര്‍ നോക്കുന്നു. ഗവർണറുടെ ഇടപെടൽ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേവലം സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി.ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വി സി മാരെ കേൾക്കാതെയാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ ഒരു കേസില്‍ വന്നിരിക്കുന്ന വിധി എല്ലാ വിസി മാർക്കും ബാധകമാക്കാൻ കഴിയില്ല, ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല.യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചു വിടാൻ വ്യവസ്ഥയില്ല.വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല.

Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പ്രഹരം! ഇടതുപക്ഷം 5 സീറ്റുകൾ പിടിച്ചെടുത്തു !ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം.എന്‍ഡിഎ-3;യുഡിഎഫ്-10

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരം .കയ്യിലുണ്ടായിരുന്ന 4 സീറ്റുകൾ യുഡിഎഫിന് നഷ്ട്ടമായി .ഇടതുമുന്നണിക്ക് നേട്ടം ഉപതിരഞ്ഞെടുപ്പ് നടന്ന...

More Articles Like This