സ്വന്തം തലയില്‍ വളര്‍ത്തുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഇവിടെ അങ്ങനെ ഒരാളുണ്ട്. അയാളുടെ പേരോ അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ഒന്നും ലഭ്യമല്ല. വൈറലായ ഒരു വീഡിയോയില്‍ താന്‍ എങ്ങനെയാണ് തന്റെ തലയില്‍ ചെടികള്‍ നട്ടു വളര്‍ത്തിയത് എന്ന് വിശദീകരിക്കുകയാണ് ഇയാള്‍. നാല് വര്‍ഷമായി താന്‍ ഇങ്ങനെ തലയില്‍ ചെടികള്‍ വളര്‍ത്തുന്നുണ്ട് എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.
പാത്രത്തില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് ചെയ്യുന്നത് പോലെ തന്നെ വെള്ളം ഒഴിച്ചാണ് താന്‍ തന്റെ തലയിലെ ചെടികള്‍ വളര്‍ത്തിയിരിക്കുന്നത് എന്നും ഇയാള്‍ പറയുന്നു. തലയില്‍ വളര്‍ത്തുമ്പോള്‍ മണ്ണൊന്നും ആവശ്യമില്ല. വെള്ളം മാത്രം ഒഴിച്ച് കൊടുത്താല്‍ മതി എന്നാണ് പറയുന്നത്.
തലയോട്ടിലേക്ക് വേര് പടരുന്ന സമയത്ത് ചെടികള്‍ ഇളക്കി മാറ്റണം എന്നും പറയുന്നു. ഇങ്ങനെ ഇളക്കി മാറ്റുമ്പോള്‍ വലിയ വേദന തോന്നാറുണ്ട് എന്നും ചിലപ്പോള്‍ രക്തം പോലും വരാറുണ്ട് എന്നും ഇയാള്‍ പറയുന്നുണ്ട്.