ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ അജ്ഞാത ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ട്. മോദിയുടെ ഡല്‍ഹിയിലെ വസതിക്ക് മുകളിലൂടെ ഇന്ന് പുലര്‍ച്ചെയാണ് ഡ്രോണ്‍ പറന്നത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നോ-ഫ്‌ലൈ സോണില്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്നത്. ഈ വസതിക്ക് മുകളിലാണ് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുകളില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഡ്രോണ്‍ കണ്ടത്. അതേസമയം പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.