പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Must Read

മലപ്പുറം ജില്ലയിലും പോക്സോ കേസിലെ ഇര ജീവനൊടുക്കിയിരുന്നു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തൂടരുകയാണ്. 17ാം വയസിലാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശി രാഹുൽകൃഷ്ണയെന്നയാൾ കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുമായി ഇയാൾ നിരന്തരം ചാറ്റ് ചെയ്യുകയും നഗ്നദൃശ്യങ്ങൾ കൈക്കലാക്കി ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുതവണ കണ്ണൂർ പയ്യാമ്പലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

ഈ സംഭവത്തിനു ശേഷം കുട്ടി ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ഇൻസ്റ്റാഗ്രാം അക്കൗണ്ട് ‌‌ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ ദേഷ്യത്തിൽ ഇയാൾ കുട്ടിയുടെ ബന്ധുക്കൾക്ക് നഗ്നദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ കുട്ടിയെ അടുത്ത ബന്ധു പീഡിപ്പിച്ചെന്ന വിവരവും അറിഞ്ഞു.

സംഭവത്തിനു പിന്നാലെ മാതാപിതാക്കൾ കുട്ടിയ്ക്ക് ഫോണോ ലാപ്ടോപ്പോ കൊടുത്തിരുന്നില്ല. ഇതിൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു പെൺകുട്ടി. അതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.

Latest News

ബിജെപിക്ക് കനത്ത തിരിച്ചടി !!!രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ. ഊർജിത പ്രചാരണത്തിനായി മോദി

ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ്...

More Articles Like This