പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠന്‍(27) ആണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരി (39) വീട്ടില്‍ തൂങ്ങിമരിച്ചത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.