തട്ടിപ്പകാരെയും വെട്ടിപ്പുകാരെയും മറുനാടന്റെ ഇരകളാക്കി രംഗത്തിറക്കുന്നു!പൊലീസ് ആക്റ്റിൽ ഭേദഗതി വരുത്തിയത് അഭിപ്രായം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ.കെ- മാധ്യമ സ്വതന്ത്ര്യം ഉത്തര കൊറിയൻ മോഡലിലേക്കെന്ന് മറുനാടൻ !

Must Read

തിരുവനന്തപുരം : മറുനാടൻ മലയാളിയെയും ഷാജൻ സ്‌കറിയയേയും വേട്ടയാടുന്നതായി ആരോപണം മലയാള മാധ്യമ രംഗത്ത് ഒന്നര പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന മാധ്യമമായ മറുനാടൻ മലയാളിക്കുനേരെയും നിരവധി കള്ളക്കേസുകളാണ് ഇടതു സർക്കാരിന്റെ പോലീസ് എടുത്തിരിക്കുന്നതെന്ന് മറുനാടൻ ആരോപിക്കുന്നു .കേസുകളൊക്കെ ഉണ്ടായിരിക്കുന്നത് സർക്കാറിന്റെ മൗനാനുവാദത്തോടെ ആണെന്നും മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു .എറ്റവും ഒടുവിലായി പി വി ശ്രീനിജൻ എംഎൽഎയാണ് മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കുനേരെ കള്ളക്കേസ് കൊടുത്തിരിക്കുന്നു എന്നും അവർ ആരോപിക്കുന്നു

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി പാലാരിവട്ടത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ റിക്രൂട്ട്മെന്റ് സ്റ്റേഡിയം തുറക്കാതെ തടഞ്ഞ, ശ്രീനിജന്റെ നടപടിയിൽ പ്രതിഷേധിച്ച് വീഡിയോ ചെയ്തതിനാണ്, അത് പട്ടികജാതി-വർഗ അതിക്രമമാക്കി ശ്രീനിജൻ പരാതി കൊടുത്തത്. പൊലീസ് ആവട്ടെ കാര്യങ്ങൾ ഒന്നും പഠിക്കാതെ എഫ് ഐ ആർ ഇടുകയും ചെയ്തു.
മറുനാടൻ പൂട്ടിക്കുമെന്ന് പറഞ്ഞാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ പരസ്യമായി രംഗത്തുവന്നത്. ഈ ആഹ്വാനത്തിന് പിന്നാലെ കുറച്ചു ദിവസങ്ങളായി മറുനാടനെതിരെ ഹാക്കിങ് ശ്രമം നിരന്തരം നടന്നു വരികയാണ്. ഇതോടെ പുതിയ പേജ് ഉണ്ടാക്കിയാണ് മറുനാടൻ അതിജീവിക്കുന്നത്. കേരളമെങ്ങും കേസുകൾ കൊടുത്ത് നടത്തിച്ച് മറുനാടനെ ബുദ്ധിമുട്ടിക്കാനാണ് ഈ രണ്ട് എംഎൽഎമാരുടെയും നേതൃത്വത്തിൽ നീക്കം നടക്കുന്നത്.

മറുനാടന്റെ ഇരകൾ എന്ന് പറഞ്ഞ് കുറേ തട്ടിപ്പകാരെയും വെട്ടിപ്പുകാരെയുമാണ് ഇപ്പോൾ ഇവർ രംഗത്തിറക്കുന്നത്. മാതൃഭൂമിയും, മനോരമയും അടക്കമുള്ള മുഖ്യധാരാ പത്രങ്ങൾപോലും റിപ്പോർട്ട് ചെയ്ത, പൊലീസ് കേസ്എടുത്തവർ പോലും, മറുനാടന്റെ ഇരകൾ ആണെന്ന കുപ്രചാണമാണ് പി വി അൻവർ നടത്തുന്നത്. ഇതിനൊക്കെ ഒത്താശ ചെയ്തുകൊണ്ട്, സർക്കാറും പൊലീസും ഒപ്പുമുണ്ട്. എന്നാൽ ലക്ഷക്കണക്കിനുവരുന്ന സാധാരണക്കാർ മറുനാടന് പിന്തുണയുമായി രംഗത്ത് എത്തുന്നുണ്ട് എന്നും മറുനാടൻ മലയാളിയിൽ എം റിജു റിപ്പോർട്ട് ചെയ്യുന്നു .

സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ കൊലവിളി പ്രസംഗം നടത്തി എന്നും മറുനാടൻ ആരോപിക്കുന്നു. മാതൃഭൂമിയും, മനോരമയും അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ എഡിറ്റോറിയിൽ എഴുതി പ്രതിഷേധിച്ചു. ലയാള മനോരമ തങ്ങളുടെ എഡിറ്റോറിയലിലുടെ ഇങ്ങനെ ചൂണ്ടിക്കാട്ടന്നു. ”സിപിഎം സംസ്ഥാന സെക്രട്ടറിക്കു ജനങ്ങളിൽ അധികാരം പ്രയോഗിക്കാൻ ഇതു ചൈനയോ ഉത്തര കൊറിയയോ അല്ല. പാർട്ടി അണികളെ കണ്ണുരുട്ടിക്കാണിക്കുന്നതുപോലെയല്ല മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും എം വിഗോവിന്ദന് ആരാണൊന്നു പറഞ്ഞുകൊടുക്കുക? സ്വന്തം പദവിക്ക് അത്രത്തോളം വലുപ്പമുണ്ടെന്നു സ്വയം   തെറ്റിദ്ധരിച്ചതുകൊണ്ടാവണം അദ്ദേഹം കഴിഞ്ഞദിവസം ധാർഷ്്ട്യത്തോടെ മാധ്യമങ്ങൾക്കുനേരെ തിരിഞ്ഞത്.

വാർത്തകൾ തങ്ങൾക്ക് അനുകൂലമാകുമ്പോൾ മാധ്യമങ്ങളെ വാഴ്‌ത്തുകയും വിമർശനപരമായാൽ അവയുടെ വായടപ്പിക്കുകയും ചെയ്യാനുള്ള പ്രവണത ഭരിക്കുന്നവരിലും പാർട്ടി നേതാക്കളിലും ഏറിവരികയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഭീഷണി. പി.എം.ആർഷോയുമായി ബന്ധപ്പെട്ട വാർത്തയുടെ ന്യായാന്യായങ്ങളെച്ചൊല്ലി പ്രതികരിക്കാൻ ഇവിടെ വ്യവസ്ഥാപിത മാർഗങ്ങളുണ്ടെന്നിരിക്കെ ഇത്തരത്തിലൊരു അഹങ്കാരഭാഷയിൽ ഭീഷണി ഉയർത്താൻ എം വിഗോവിന്ദന് എന്താണ് അവകാശം?

ആറു വർഷംമുൻപ്, ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ ആട്ടി പുറത്താക്കിയതിനെ ഇതുമായി ചേർത്ത് ഓർമിക്കുന്നവരുണ്ടാകണം. മുഖ്യമന്ത്രി രാജ്യത്തില്ലാത്ത സാഹചര്യത്തിൽ തനിക്കാണിപ്പോൾ സമസ്താധികാരങ്ങളും എന്നാണോ പാർട്ടി സെക്രട്ടറി കരുതിയിരിക്കുക? ”- മനോരമ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ‘സമഗ്രാധിപത്യത്തിലെ ലക്ഷണം’, എന്ന എഡിറ്റോറിയലിലൂടെ മാതൃഭൂമിയും ചൂണ്ടിക്കാട്ടുന്നത് ഇതേ പ്രശ്നമാണ്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This