ഗാസിയാബാദ്: സഹോദരിയെ കമന്റടിച്ച യുവാവിനെ പൊലീസുകാരന്‍ നടുറോഡില്‍ കുനിച്ചുനിര്‍ത്തി മുതുകത്ത് തുടര്‍ച്ചയായി അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് റിങ്കു രജോറ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യുവാവിനെ നിലത്തിട്ട് ചവിട്ടുകയും വയറിലും മുഖത്തും അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. മധുബന്‍ ബാപുധാം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് റിങ്കു.
ആഗസ്റ്റ് 14ന് യുപിയിലെ ഗാസിയാബാദിലെ കവിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. യൂണിഫോം ധരിച്ചാണ് റിങ്കുവിന്റെ പരാക്രമം. സഹോദരിയെ യുവാവ് കമന്റടിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ റിങ്കു യുവാവിനെ ആകമിക്കുകയായിരുന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം.
Ghaziabad :
सिपाही ने सड़क पर युवक को गिरा-गिराकर पीटा, वीडियो वायरल pic.twitter.com/kkdUt7l9vA
— Vishal Nagar (@nagarr_53) August 16, 2023