തിരുവനന്തപുരം: പാറശാലയിലെ പരശുവക്കലില്‍ നൈറ്റ് പെട്രോളിങ്ങിനിടക്ക് പൊലീസ് വാഹനവുമായി യുവാവ് കടന്നു കളഞ്ഞു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. സംഭവത്തില്‍ പാറശാല സ്വദേശി ഗോകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വാഹന പരിശോധന നടത്താനാണ് പാറശാല പൊലീസിന്റെ നൈറ്റ് പെട്രോളിങ് സംഘം പരശുവക്കലില്‍ എത്തിയത്. ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന യുവാവ് വാഹനത്തില്‍ താക്കോല്‍ ഉള്ളതായി മനസിലാക്കി. തുടര്‍ന്നാണ് പൊലീസുകാര്‍ മാറിയ സമയത്ത് ജീപ്പുമായി കടന്നു കളയുകയായിരുന്നു.
യുവാവ് പരശുവക്കലില്‍ നിന്ന് ആനമ്പാറ വരെ ഒരു കിലോമീറ്ററോളം വാഹനം ഓടിച്ചു കൊണ്ടു പോയി. തുടര്‍ന്ന് വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നിന്നതോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി, മദ്യലഹരിയിലാണ് യുവാവ് വാഹനം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.