തിരുവനന്തപുരം: പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി യൂട്യൂബ് വഴി പ്രചരിപ്പിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ ഹാജരായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്.ആലുവ പൊലീസും സ്റ്റേഷനിലെത്തി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വയര്‍ലസ് ചോര്‍ത്തലുമായി ബന്ധപ്പെട്ട് ആലുവ പോലീസും കേസെടുത്തിരുന്നു. പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി.വി അന്‍വറാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അന്‍വര്‍ പ്രധാനമന്ത്രിക്കും ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. ചോര്‍ത്താന്‍ ഷാജന്‍ മഹാരാഷ്ട്രയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്നാണ് അന്‍വറിന്റെ ആരോപണം.