രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ; കൊച്ചിയിൽ പ്രൗഢഗംഭീര സ്വീകരണം.സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ

Must Read

കൊച്ചി : രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. കൊച്ചിയിലാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ആദ്യമായാണ് രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തുന്നത്. മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി, തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശനമാണ് ആദ്യ പരിപാടി. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡന്റ്സ് കളർ’ (പ്രത്യേക നാവിക പതാക) ദ്രൗപദി മുർമു സമ്മാനിക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് കൊച്ചി വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. ഐഎൻഎസ് വിക്രന്ത് സന്ദർശനത്തിന് ശേഷം നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യ യിലെ പരിപാടിയിലും രാഷ്‌ട്രപതി പങ്കെടുക്കും.

തുടർന്നു തിരുവനന്തപുരത്തേക്കു പോകുന്ന രാഷ്ട്രപതി ഹയാത്ത് റീജൻസി ഹോട്ടലിൽ വിശ്രമിക്കും. വെള്ളിയാഴ്ച രാവിലെ 9.30 ന് മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. 11.35 ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. 18നു രാവിലെ 10.10 ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രം സന്ദർശിക്കും. 11.30നു തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം 1.30നു ലക്ഷദ്വീപിലേക്കു പോകും. അവിടെനിന്ന് 21ന് 12.30നു കൊച്ചിയിൽ എത്തി ഡൽഹിക്കു മടങ്ങും.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം പ്രമാണിച്ച് ഇന്ന് നെടുമ്പാശേരി, ആലുവ, കൊച്ചി നഗരം, പശ്ചിമകൊച്ചി എന്നിവിടങ്ങളിൽ ഗതാഗതനിയന്ത്രണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. ദേശീയപാതയിൽ മുട്ടം മുതൽ അത്താണി വരെ ഉച്ചയ്ക്ക് ഒന്നു മുതൽ 2.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയുമാണു നിയന്ത്രണം. കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 6 വരെയാകും ഗതാഗത നിയന്ത്രണം.

Latest News

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു!!..സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്ന് കോടതി

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന...

More Articles Like This