നിരവധി ഒളിച്ചോട്ടങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മാനസീക രോഗമുള്ള ഭര്‍ത്താവില്‍ നിന്നും ഭാര്യയേ അകറ്റി അവരേ ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് അവരുമായി ഒളിച്ചോടിയ വൈദീകനെതിരെ പാലാ രൂപത നടപടി എടുത്തു. മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ജോസഫ് കുമ്മണിയിലിനെ എല്ലാ ചുമതലകളില്‍ നിന്നും രൂപത ഒഴിവാക്കി. ഈ വൈദീകനു ശിശ്രൂഷകള്‍ ചെയ്യുന്നത് കര്‍ശനമായി രൂപത വിലക്കിയതായും അറിയിച്ചു. ഫാ ജോസഫ് കുമ്മണിയില്‍നെതിരായ പരാതിയില്‍ സത്യം ഉണ്ട് എന്ന് വൈദീകന്‍ തന്നെ കുറ്റ സമ്മതം നടത്തിയതായും പാലാ രൂപത അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി വന്നിരിക്കുന്നത്
രൂപതയുടെ ചാന്‍ലസറാണ് വൈദീകനെ പുറത്താക്കുന്ന നടപടി സര്‍ക്കുലറായി ഇറക്കിയത്.വികാരി ജോസഫ് കുമ്മണി42 വയസ്സുള്ള മൂന്ന് മക്കളുടെ അമ്മയായ യുവതിയോടൊപ്പം ഒളിച്ചോടുകയായിരുന്നു.ഈ യുവതിയുടെ ഭര്‍ത്താവ് മാനസിക രോഗമുള്ളയാളാണ് എന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തിക്കൊണ്ടിരുന്ന വൈദികന്‍ യുവതിയുമായി അടുക്കുകയായിരുന്നു. ഈ അടുപ്പത്തില്‍ യുവതി മൂന്നാമതും ഗര്‍ഭിണിയായി.
മാനസിക രോഗിയായ ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ലാ എന്ന് യുവതിക്ക് മനസ്സിലായതിനാല്‍, യുവതി ഈ വിവരം യുവതിയുടെ സഹോദരനോട് പറഞ്ഞു. തുടര്‍ന്ന് പാലാ രൂപതയുടെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ ശ്രമിച്ചു എങ്കിലും, ഈ വിവരമറിഞ്ഞ മാനസിക രോഗിയായ ഭര്‍ത്താവ് അക്രമാസക്തനാ യതിനെ തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ യുവതിയെയും മൂന്ന് മക്കളെയും മണ്ണക്കനാട് പള്ളിമുറിയില്‍ കൊണ്ടുപോയി വിടുകയായിരുന്നു.
തുടര്‍ന്ന് യുവതിയെയും മക്കളെയും കൂട്ടി വൈദികന്‍ ഇടുക്കി വഴി തമിഴ് നാട്ടിലേക്കാണ് കടന്നു കളഞ്ഞത്. നിലവില്‍ ഈ വൈദീകനും യുവതിയും എവിടെ എന്ന് അറിയില്ല.