കര്‍ണാടകയില്‍ ഹിജാബ് വിവാദം വഷളാകുന്നു. ഈ അവസരത്തിൽ ഹിജാബ് വിവാദത്തില്‍ അഭിപ്രായപ്രകടനവുമായി രംഗത്തു വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബിക്കിനിയായാലും ഘൂംഘാട്ടായാലും ജീന്‍സായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ തലയും മുഖവും മറയുന്ന രീതിയില്‍ അണിയുന്ന വസ്ത്രത്തെയാണ് ഘൂംഘാട്ടായെന്നു പറയുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുവെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നു പ്രിയങ്ക വ്യക്തമാക്കി. അതിനിടെ പ്രിയങ്കയുടെ ട്വീറ്റിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
വീഡിയോ വാർത്ത :