അയർലണ്ടിൽ അഞ്ചാംപനി പടരാനുള്ള സാധ്യതയെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി.പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർ ജാഗ്രത

Must Read

ഡബ്ലിൻ :അയർലണ്ടിൽ അഞ്ചാംപനി പടരാനുള്ള സാധ്യതയെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി.പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർ ജാഗ്രത പാലിക്കണം .ഈ വിവരം ആരോഗ്യമന്ത്രി കാബിനറ്റ് സഹപ്രവർത്തകരെ അറിയിക്കും . കഴിഞ്ഞ മാസം ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നടത്തിയ യോഗത്തിൽ അപകടസാധ്യത വിലയിരുത്തിയതിനെ തുടർന്നാണിത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇംഗ്ലണ്ടിലും അടുത്തിടെ അഞ്ചാംപനി കേസുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചാംപനിക്കെതിരായ ഏക സംരക്ഷണം MMR വാക്സിനേഷനാണ്, എന്നാൽ അയർലണ്ടിൽ അതിൻ്റെ ഉപയോഗം ഏകദേശം രണ്ട് വർഷമായി 90% ൽ താഴെയാണ്. ലോകാരോഗ്യ സംഘടനയുടെ ശുപാർശയനുസരിച്ച് ലക്ഷ്യം 95% ആണ്. 18-34 വയസ് പ്രായമുള്ള പത്തിലൊന്ന് (11%) മുതിർന്നവർ അഞ്ചാംപനി പ്രതിരോധശേഷിയുള്ളവരല്ലെന്ന് സമീപകാല ഐറിഷ് പഠനം തെളിയിക്കുന്നു. 18-19 വയസ് പ്രായമുള്ള പുരുഷന്മാർക്ക് ഇത് ഏകദേശം അഞ്ചിൽ ഒരാൾ (18%) ആണ്.

അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് രോഗം ബാധിച്ച നാല് കേസുകൾ അയർലണ്ടിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്നു. എന്നിരുന്നാലും, അയർലണ്ടിൽ അഞ്ചാംപനി പകരാനും സാധ്യത കൂടുതലാണ് എന്നുള്ളത് മന്ത്രിസഭ ഡിസ്കസ് ചെയ്യും .

വാക്‌സിൻ എടുത്താൽ ഓട്ടിസവുമായി ബന്ധപ്പെടുത്തുന്നു എന്ന തെറ്റായ അവകാശവാദങ്ങളെത്തുടർന്ന് കുട്ടികൾ ചെറുപ്പത്തിൽ വാക്‌സിനേഷൻ നൽകേണ്ടതില്ലെന്ന രക്ഷിതാക്കളുടെ തീരുമാനമാണ് അഞ്ചാംപനി വർദ്ധിക്കുന്നതിന് കാരണമെന്ന് ഡോണലി മന്ത്രിമാരോട് അറിയിക്കും

മീസിൽസ് കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ എച്ച്എസ്ഇ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട് . ലീവിംഗ് സെർട്ടിനും ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള വാക്സിൻ ക്യാച്ച് അപ്പ് പ്രോഗ്രാമും നടപ്പിൽ വരുത്താൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.കുറഞ്ഞ വാക്‌സിൻ എടുക്കുന്ന കൗണ്ടികൾക്കായി ഒരു ടാർഗെറ്റഡ് സമീപനവും തയ്യാറാക്കുന്നുണ്ട്

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This