ഡല്‍ഹി: ഡല്‍ഹി ആനന്ദ വിഹാറിലെ റെയില്‍വേ ചുമട്ടുതൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ ബാഡ്ജും യൂണിഫോമും ധരിച്ചാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് .
വ്യാഴാഴ്ചയാണ് ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ രാഹുല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ചുവപ്പ് യൂണിഫോം അണിഞ്ഞാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞത്. പെട്ടി ചുമന്നുകൊണ്ടുപോകുന്ന കോണ്‍ഗ്രസ് നേതാവിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അതേസമയം രാഹുലിന്റെ വീഡിയോക്കെതിരെ ബി.ജെ.പി രംഗത്തെത്തി. വീലുകളുള്ള ട്രോളി ബാഗാണ് രാഹുല്‍ ചുമന്നതെന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം.
Rahul Gandhi ji Next Prime Minister of India on meeting Hardworking Coolie at Anand Vihar Railway station 🔥🔥🔥 pic.twitter.com/NOANWNinXI
— Ashish Singh (@AshishSinghKiJi) September 21, 2023