രാഹുൽ ഇന്ത്യവിരുദ്ധനോ ?യുഎസ് കോണ്‍ഗ്രസിലെ ഇന്ത്യാവിരുദ്ധ നേതാവ് ഇല്‍ഹാന്‍ ഒമറിനൊപ്പം രാഹുല്‍ ഗാന്ധി! ജമ്മുകശ്മീരിന് മേലുള്ള പാകിസ്ഥാന്റെ അവകാശവാദത്തെ അനുകൂലിച്ചയാളാണ് ഇല്‍ഹാന്‍ ഒമര്‍.

Must Read

രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധനോ ?രാഹുൽ ഗാന്ധിയും ഇന്ത്യ വിരുദ്ധ പ്രചാരകനുമായിട്ടുള്ള കൂടി കാഴ്ച്ച വലിയ വിവാദത്തിൽ .ജമ്മുകശ്മീരിന് മേലുള്ള പാകിസ്ഥാന്റെ അവകാശവാദത്തെ അനുകൂലിച്ച ആളായ ഇല്‍ഹാന്‍ ഒമര്‍ ഒന്നിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്ത് വന്നു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യാവിരുദ്ധ നേതാവായ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപിയും രംഗത്ത് എത്തി . എന്തിനാണ് രാഹുല്‍ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപി വൃത്തങ്ങള്‍ ചോദിച്ചു.

ത്രിദിന സന്ദര്‍ശനത്തിനായി യുഎസിലെത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വംശജരുമായും വിദ്യാര്‍ത്ഥികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ റെയ്ബണ്‍ ഹൗസ് ഓഫീസ് ബില്‍ഡിംഗില്‍വെച്ച് ബ്രാഡ്‌ലി ജെയിംസ് ഷെര്‍മാന്‍ ആതിഥേയത്വം വഹിച്ച യോഗത്തിലും രാഹുല്‍ പങ്കെടുത്തു.

യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ജൊനാഥന്‍ ജാക്‌സണ്‍, രാജ കൃഷ്ണമൂര്‍ത്തി, ബാര്‍ബറ ലീ, ശ്രീ താനേഡര്‍, ഇല്‍ഹാന്‍ ഒമര്‍, ഹാങ്ക് ജോണ്‍സണ്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. പിന്നാലെ ഇല്‍ഹാന്‍ ഒമറിനൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.

Latest News

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ഇരട്ടത്താപ്പുമായി ജോസ് കെ. മാണി ബില്ലിനെ എതിർത്തു. കോൺഗ്രസ് നിലയില്ലാ കയത്തിൽ !128-95 വോട്ടിന് ഭുരിപക്ഷവുമായി രാജ്യസഭയും വഖഫ് ഭേദ​ഗതി ബിൽ പാസാക്കി !..മുനമ്പത്ത്...

ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി . വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭ കഴിഞ്ഞ...

More Articles Like This