അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വില കേട്ടാല്‍ ഞെട്ടുമോ? നാണമില്ലേയെന്ന് ചോദിച്ച് ഞാന്‍ നാണം കെടുന്നില്ല; സിപിഎമ്മിന്റെ അന്തങ്ങളോട് സഹതാപം മാത്രമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Must Read

രാഷ്ട്രീയം പറയാനില്ലാത്ത സിപിഐഎമ്മിന്റെ ആശയ ദാരിദ്ര്യത്തിന്റെ പുതിയ ചോദ്യമാണ് അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വിലയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വില കേട്ടാല്‍ ഞെട്ടുമോ?
‘ചാണ്ടിയുടെ മുടിക്ക്’ ശേഷം രാഷ്ട്രീയം പറയാനില്ലാത്ത CPM ന്റെ ആശയ ദാരിദ്ര്യത്തിന്റെ പുതിയ ചോദ്യമാണ് ചെരുപ്പിന്റെ വില..
നാണമില്ലേയെന്ന് ചോദിച്ച് ഞാന്‍ നാണം കെടുന്നില്ല.
അച്ചു ഒരു കണ്ടന്റ് ക്രിയേറ്ററാണ്. അവര്‍ അതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപ്പിക്കുക മാത്രമെ നിവര്‍ത്തിയൊള്ളു. ആ യുക്തി വെച്ച് നോക്കിയാല്‍ ലോകത്തിലെ ഏറ്റവും അധികം കാറുള്ളത് ബൈജു എം നായരുടെ വീട്ടിലാകണം.
അതിനപ്പുറം അച്ചുവിന്റെ ജീവിത പങ്കാളി ഒരു മെച്ചപ്പെട്ട ബിസ്‌നസ്സുകാരനുമാണ്.
ഇനി നിങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ രഹസ്യമായി പകര്‍ത്തിയതല്ലല്ലോ, അത് കണ്ടന്റ് ക്രിയേഷന്റെ ഭാഗമായി അവരുടെ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചത് അല്ലേ?
അതൊക്കെ പോട്ടെ. നിങ്ങള്‍ വിശദമായി ഒരു അന്വേഷണം നടത്തുക.
ഉമ്മന്‍ ചാണ്ടി സാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴോ അല്ലാത്തപ്പോഴോ സാറിന്റെ പേര് ഉപയോഗിച്ച് അച്ചു ധനസമ്പാദനമോ മറ്റെന്തെങ്കിലുമോ നേടിയിട്ടുണ്ടോ?
അച്ചുവിന്റെ പേരില്‍ ഏതെങ്കിലും തട്ടിക്കൂട്ട് കമ്പനി സര്‍ക്കാര്‍ ഇടപാടുകളുടെ മധ്യസ്ഥത വഹിക്കുന്നുണ്ടോ?
അച്ചുവിന്റെ മെന്റര്‍ എന്ന് പറഞ്ഞ് വന്ന് ഏതെങ്കിലും വിവാദ വ്യവസായി കേരളത്തിന്റെ ആരോഗ്യ ഡേറ്റ കൊണ്ട് പോകാന്‍ ശ്രമിച്ചോ?
അച്ചുവിന്റെത് എന്ന് പറഞ്ഞ് ഒരു കമ്പനി ഏതെങ്കിലും വിവാദ വ്യവസായിയുടെ മാസപ്പടി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ?
അച്ചുവിന്റെ ഏതെങ്കിലും കമ്പനിക്ക് ഏതെങ്കിലും വിവാദ വ്യവസായി സേവനം ഇല്ലാതെ 1.72 കോടി രൂപ കൊടുത്തിട്ടുണ്ടോ?
ഇതിന്റെ എല്ലാം ഉത്തരം ഇല്ല എന്ന് അല്ലേ…
എന്നിട്ടും അച്ചു മറുപടി പറഞ്ഞു…
ചില വെബ് സൈറ്റുകള്‍ അപ്രതൃക്ഷമായപോലെ അച്ചുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായില്ല…
ജോലി ചെയ്ത് ജീവിക്കുന്നവരെ കാണുമ്പോള്‍ അഴിമതി ചെയ്ത ജീവിക്കുന്നവരുടെ അണികള്‍ക്ക് അസ്വസ്തത സ്വാഭാവികം….
എന്തായാലും ചോദ്യം തുടരുക, അച്ചുവിന്റെ ചെരുപ്പിന് എന്താ വില? ??

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This