രാജസ്ഥാനില്‍ ആറ് എംഎല്‍എമാരെ ഉദയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി, മുഖ്യമന്ത്രിയും ഒപ്പം..എംഎൽഎ മാർ കൂറുമാറുമെന്ന് കോൺഗ്രസ് ഭയം

Must Read

ദില്ലി: കോൺഗ്രസ് എംഎൽഎ മാർ കൂറുമാറുമെന്ന ഭയത്തിൽ രാജസ്ഥാൻ കോൺഗ്രസ് .ആറ് എംഎല്‍എമാരെ കൂടി കോണ്‍ഗ്രസ് ഉദയ്പൂരിലെ റിസോര്‍ട്ടില്‍ എത്തിച്ചു.മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവരാണ് വരാമെന്ന് സമ്മതിച്ചത്. ഒപ്പം ഗെലോട്ടും എത്തിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ബിജെപി എംഎല്‍എമാരെ കൂറുമാറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബിജെപി എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതിയും നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ജൂണ്‍ പത്തിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജസ്ഥാനിലെ നാല് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റ് ആരുടെയും പിന്തുണയില്ലാതെ കോണ്‍ഗ്രസിന് ജയിക്കാം. എന്നാല്‍ മൂന്നാമത്തെ സീറ്റുകള്‍ വിജയിക്കാന്‍ സ്വതന്ത്ര എംഎല്‍എമാരുടെയും മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരുടെയും സഹായം വേണം. ഇപ്പോള്‍ എത്തിയ ആറ് എംഎല്‍എമാര്‍ 2019ല്‍ ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നവരാണ്. ഈ ആറു പേരും കവിഞ്ഞ ദിവസം ജയ്പൂരിലുള്ള ഗെലോട്ടിന്റെ വസതിയിലെത്തിയിരുന്നു. ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് വരാന്‍ തീരുമാനിച്ചത്. രാജേന്ദ്ര ഗുദ, സന്ദീപ് യാദവ്, വാജിബ് അലി, ലഖന്‍ മീണ, ഗിരിരാജ് സിംഗ് മലിംഗ്, കില്ലാഡി ലാല്‍ ബെര്‍വ എന്നിവരാണ് ബിഎസ്പിയില്‍ നിന്ന് വന്ന എംഎല്‍എമാര്‍.

കോണ്‍ഗ്രസ് സര്‍ക്കാരിന് പ്രതിസന്ധി വന്നപ്പോള്‍ സഹായിച്ചവരാണ് ഈ എംഎല്‍എമാരെന്ന് ഗെലോട്ട് പറഞ്ഞു. ഇവര്‍ നിബന്ധനകളൊന്നുമില്ലാതെയാണ് കോണ്‍ഗ്രസിനൊപ്പം ഇവര്‍ നിന്നത്. ബിജെപി എങ്ങനെയാണ് ഇവരുടെ പിന്തുണ ലഭിക്കുമെന്ന് കരുതുക. എംഎല്‍എമാര്‍ക്കുണ്ടായിരുന്ന പരാതികളും പ്രശ്‌നങ്ങളും ചെറുതാണ്. അതൊക്കെ പരിഹരിക്കും. രാജ്യസഭയിലെ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പായും ജയിക്കും.

ബിജെപിയുടെ കുതിരക്കച്ചവടം കോണ്‍ഗ്രസ് ഇത്തവണയും തകര്‍ത്തു. മാധ്യമ മുതലാളി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് കുതിരക്കച്ചവടത്തിനാണ്. ബിജെപി ഇതിനൊപ്പമാണെന്നും ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി, രണ്‍ദീപ് സുര്‍ജേവാല എന്നിവരെയാണ് മത്സരിപ്പിക്കുന്നത്. ഇവരെല്ലാം സംസ്ഥാനത്തിന് പുറത്തുള്ള നേതാക്കളാണ്. അതുകൊണ്ട് എതിര്‍പ്പ് കോണ്‍ഗ്രസില്‍ രൂക്ഷമാണ്. ആരെങ്കിലും എതിര്‍ത്ത് വോട്ട് ചെയ്യുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. നേരത്തെ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തിന്റെ സമയത്തും എംഎല്‍എമാര്‍ റിസോര്‍ട്ടിലായിരുന്നു.

2020ല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും എംഎല്‍എമാരെ ഇതേ പോലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. അതേസമയം ഹരിയാനയിലും എംഎല്‍എമാര്‍ റിസോര്‍ട്ടിലാണ്. വിമത നേതാക്കളൊന്നും പക്ഷേ റിസോര്‍ട്ടിലേക്ക് മാറിയിട്ടില്ല. കോണ്‍ഗ്രസ് രാജ്യസഭാ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന ആഗ്രഹത്തില്‍ നില്‍ക്കുകയാണ്. അതുകൊണ്ട് എല്ലാ മുന്‍കരുതലും പാര്‍ട്ടി എടുക്കുന്നുണ്ട്.

Latest News

മാർക്ക് വിവാദത്തിൽ മാനപോയി സിപിഎം !പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോന്ന് ട്രോളി രാഹുൽ

കോട്ടയം :എസ്എഫ്ഐ നേതാവിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ. എന്തായാലും കെ - പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ...

More Articles Like This