ന്യുഡൽഹി :കേരളത്തിൽ നിന്നും ഒഴിവു വരുന്ന രാജ്യ സഭ സീറ്റിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മുൻ മന്ത്രിയും മുൻ ലോക്സഭാ എംപിയും ആയിരുന്ന വി എസ് ശിവകുമാറിന് സാധ്യത .ശിവകുമാറിന്റെ പേര് നിർദേശിച്ചിരിക്കുന്നത് കെസി വേണുഗോപാൽ ആണ് .
എൻ എസ് എസ് പിന്തുണയും ശുപാർശയും മറ്റു രാഷ്ട്രീയ ‘ഡീലുകളും ‘ആണ് ശിവകുമാറിനു വേണ്ടി ശക്തമായി കനിൽക്കാൻ വേണുവിനെ പ്രേരിപ്പിക്കുന്നത് എന്നും പിന്നാമ്പുറ ചർച്ചകളുണ്ട് . പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയും ശിവകുമാറിനുണ്ട് എന്നാണു സൂചന .സുധാകരനും മറ്റു ഗ്രുപ്പുകളും എതീർപ്പ് രേഖപ്പെടുത്തിയാലും ഹൈക്കമാന്റ് തീരുമാനം എടുക്കുന്നതിൽ വേണുവിന്റെ തീരുമാനം നിർണായകം ആകും .
എകെ ആന്റണി ഒഴിവായ സീറ്റിൽ ആണ് കോൺഗ്രസിന് ഒരാളെ വിജയിപ്പിച്ച് എടുക്കാൻ കഴിയുന്നത് .രണ്ട് സീറ്റിൽ ഇടതുപക്ഷത്തിന് വിജയിക്കാൻ ആവും . കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.കെ ആന്‍റണി, കെ.സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരും കാലാവധി പൂർത്തിയാക്കിയിരിക്കുകയാണ് ആന്റണി ഇനി മത്സരിക്കുന്നില്ല എന്നാണു തീരുമാനം അറിയിച്ചിരിക്കുന്നത് . എന്നാൽ തർക്കം കൂട്ടി ഒരുപാട് പേരുകൾ വന്നാൽ സ്ഥാനാർഥി എന്ന നിലയിൽ ആന്റണി വീണ്ടും വരുമെന്നും പിന്നാമ്പുറ ചർച്ചകൾ ഉണ്ട് .
അതിനിടെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ താല്പര്യം പ്രകടിപ്പിച്ച പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര രാജ്യസഭയിലേക്ക് എത്തുമെന്നും സൂചയുണ്ട്.കേരളത്തിൽ നിന്നും മത്സര രംഗത്ത് വന്നില്ല എങ്കിലും മറ്റ് സംസ്ഥാനത്ത് നിന്നും വിജയിപ്പിക്കാൻ സാധ്യതകൾ നോക്കുന്നുണ്ട് എന്നാണു സൂചനകൾ .ഒരു പക്ഷെ കേരളത്തിൽ നിന്നും സീറ്റ് ക്ലൈം ചെയ്യാനും സാധ്യത തള്ളിക്കളയാൻ ആവില്ല .
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്. കോൺഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂർത്തിയായിരിക്കുന്നത്. കേരളം ‐3 , അസം‐2, ഹിമാചൽ പ്രദേശ്‐ 1, നാഗാലാൻറ്‐ 1, ത്രിപുര‐1, പഞ്ചാബ് ‐5 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഒഴിവുവരുന്ന സീറ്റുകള്‍. ആകെ 13 സീറ്റുകളിലാണ് ഒഴിവ് വരുന്നത്. 21ന് നാമനിർദ്ദേശ പത്രിക നൽകാം, 24 വരെ പത്രിക പിൻവലിക്കാന്‍ അവസരമുണ്ടാകും. 31ന് തന്നെ തെരഞ്ഞെടുപ്പ് നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂർത്തിയാക്കും.