പ്രാര്‍ത്ഥനക്കെന്ന വ്യാജേന വീടിനുള്ളില്‍ കയറി; പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ഉപദ്രവിച്ചത് വൈദിക വേഷത്തിലെത്തിയ ആള്‍; മധ്യവയസ്‌കന്‍ പിടിയില്‍

Must Read

തിരുവനന്തപുരം: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ മധ്യവയസ്‌കനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് ചെറിയാര്യനാട് ചൂഴാപ്ലാമൂട് വീട്ടില്‍ മോനി (52) യാണ് അറസ്റ്റിലായത് . ഉപദ്രവിച്ചത് വൈദിക വേഷത്തിലെത്തിയ ആളാണെന്നാണ് പീഡനത്തിനിരയായ കുട്ടി പൊലീസിന് മൊഴിനല്‍കിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മാസം 26 ന് വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം. പള്ളിയിലെ പുരോഹിതന്‍ എന്ന് പരിചയപ്പെടുത്തിയാണ് പത്തു വയസുകാരനും അനുജത്തിയും മാത്രമുണ്ടായിരുന്ന വീട്ടില്‍ മോനി എത്തിയത്. പിതാവ് കടല്‍പ്പണിക്കും അമ്മ അക്ഷയ സെന്ററിലും പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥനക്കെന്ന വ്യാജേന വീടിനുള്ളില്‍ കയറിയ മോനി പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കുകയായിരുന്നു.

മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടി നടന്ന കാര്യങ്ങള്‍ അവരെ ധരിപ്പിച്ചു. തുടര്‍ന്ന് മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് കുട്ടി പറഞ്ഞതനുസരിച്ച് സാദൃശ്യമുള്ള ചിലരെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ സമീപത്തെ സി.സി.ടി.വി കാമറകള്‍ അരിച്ച് പെറുക്കിയുള്ള പരിശോധനയിലാണ് മോനി കുടുങ്ങിയത്.

Latest News

ആണ്‍കുട്ടി നല്‍കിയ പുഷ്പങ്ങള്‍ പെണ്‍കുട്ടി നിരാകരിച്ചു; ബ്രിട്ടനില്‍ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍. കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ...

More Articles Like This