നാദാപുരം: പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിലെ പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയുടേതാണ് വിധി. വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ സുരേഷിനെയാണ് ജഡ്ജി എം. ശുഹൈബ് ആണ് ശിക്ഷിച്ചത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പിഴ സംഖ്യ മുഴുവന്‍ അതിജീവിതയ്ക്കു നല്‍കണം. 2018-19 വര്‍ഷങ്ങളിലായി പലതവണയാണ് പെണ്‍കുട്ടിയെ പ്രതി ഉപദ്രവിച്ചത്. ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും 20 വര്‍ഷം പ്രതിക്ക് ജയില്‍വാസം ഉറപ്പുവരുത്തുന്നതാണ് ശിക്ഷ. കുട്ടി മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഘട്ടത്തിലാണ് നരിപ്പറ്റയില്‍ വീട്ടില്‍വച്ച് പീഡിപ്പിച്ചത്.