ബെംഗളുരു: ജയിലിന്റെ 40 അടി ഉയരമുള്ള മതില്‍ ചാടി ബലാത്സംഗ കേസിലെ പ്രതി. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അടുത്ത ദിവസം തന്നെ പ്രതി പിടിയിലാവുകയും ചെയ്തു. കര്‍ണാടകയിലാണ് സംഭവം നടന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ബലാത്സംഗ കേസിലെ പ്രതിയായ 23കാരന്‍ വസന്ത് ആണ് ജയിലിന്റെ മതില്‍ ചാടിയത്. വസന്ത് ദാവണഗരെ സബ് ജയിലിന്റെ മതില്‍ ചാടിയത് ആഗസ്ത് 25നാണ്. ചാട്ടത്തിനിടെ കാലിന് പരിക്കേറ്റ പ്രതി ഒരുവിധത്തിലാണ് ഓടിരക്ഷപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ജയില്‍ കോമ്പൌണ്ടിന് പുറത്തെത്തിയ വസന്ത് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. പിന്നാലെ ജയില്‍ അധികൃതരും പൊലീസും പ്രതിക്കായി സംയുക്തമായി തെരച്ചില്‍ തുടങ്ങി. 24 മണിക്കൂറിനുള്ളില്‍ ഹാവേരിയില്‍ നിന്നാണ് വസന്തിനെ അറസ്റ്റ് ചെയ്തത്.