വയനാട് മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്ക് പിഴ ചുമത്തിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്. കട്ടവനും കൊണ്ട് പോയവനെതിരെയും കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മൂന്നാര്‍ ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോള്‍ ജെസിബിയെയും കരിമ്പൂച്ചയേയും സ്വപ്നം കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം സിപിഐഎം ജില്ലാ നേതൃത്വത്തിന് മറുപടി നല്കി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഭൂസംരക്ഷണ നിയമപ്രകാരം തഹസില്‍ദാര്‍ എടുത്ത നടപടിയാണ് വയനാട്ടില്‍ നടന്നത്. കര്‍ഷകര്‍ കബളിപ്പിക്കപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞതാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ ചില ജുഡീഷ്യല്‍ നടപടികള്‍ നടത്താറുണ്ട്. അത്തരത്തിലൊരു നടപടിയാണ് വയനാട്ടില്‍ ഉണ്ടായത്. അത് പുനഃപരിശോധിക്കാനുള്ള അധികാരം ആ നിയമത്തില്‍ തന്നെയുണ്ടെന്നും മന്ത്രി പറഞ്ഞു.