രാഹുലിന്റെ കഴിവു കേട് വീണ്ടും തെളിയിച്ച് കൊണ്ട് യുപിയിലെ താരപ്രചാരകൻ ആര്‍പിഎന്‍ സിങ് ബിജെപിയില്‍. റിപ്പബ്ലിക്ക് ദിനത്തിൽ കോൺഗ്രസിനെ അമ്പരപ്പിച്ച് കൊണ്ടാണ് രാഹുൽ ബ്രിഗേഡ് ബിജെപിയിൽ എത്തിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ച, പ്രവര്‍ത്തക സമിതി അംഗവും, എഐസിസി ഭാരവാഹിയുമാണ് ആര്‍പിഎന്‍ സിങ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാജിക്കത്ത് പങ്കുവച്ചുകൊണ്ട് ആര്‍പിഎന്‍ സിങ് ട്വീറ്റ് ചെയ്തത് ഇങ്ങനെ – ” ഇന്ന്, നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുന്ന സമയത്ത് രാഷ്ട്രീയയാത്രയില്‍ ഞാന്‍ പുതിയ അധ്യായം ആരംഭിക്കുന്നു. ജയ് ഹിന്ദ് ” സിംഗിന്റെ രാജിയും ബിജെപിയിലേക്കുള്ള ചേക്കേറലും കോൺഗ്രസിന്റെ അസ്ഥിവാരം തോണ്ടിയിരിക്കയാണ്.
വീഡിയോ വാർത്ത :