പാലക്കാട്: മേലാമുറിയില്‍ വെട്ടേറ്റ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു. മേലാമുറിയിൽ വെട്ടേറ്റ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസനെ ബൈക്കിലെത്തിയ സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
ശ്രീനിവാസന്റെ തലയ്ക്കും കയ്യിനും കാലിനുമാണ് വെട്ടേറ്റിരുന്നത്. രണ്ട് ബൈക്കുകളിലെത്തിയവര്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിക്കുന്നുണ്ട്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് ശ്രീനിവാസന്‍.
ബൈക്ക് ഷോറൂം നടത്തുന്നയാളാണ് ശ്രീനിവാസൻ. കടയിൽ ഇയാൾ ഒറ്റയ്ക്ക് ഉണ്ടായ നേരത്താണ് അക്രമികൾ എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.. എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകുമായി അക്രമത്തിന് ബന്ധമുണ്ടെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇക്കര്യത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അതേസമയം അക്രമത്തിന് പിന്നിൽ എസ് ഡി പി ആണെന്ന് ബി ജെ പി ആരോപിച്ചു. അക്രമങ്ങൾ ഉണ്ടാകുമെന്ന് അറിവുണ്ടായിട്ടും പോലീസ് അക്രമം തടയാൻ ശ്രമിക്കുന്നില്ലെന്നും ബി ജെ പി ആരോപിച്ചു.
പ്രദേശത്ത് ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്നാണ് അവകാശപ്പെട്ടത്. എന്നാൽ അക്രമം നടക്കുന്ന സമയത്ത് യാതൊരു പോലീസ് പട്രോളിംഗും അവിടെ ഉണ്ടായിട്ടില്ലെന്നും ബി ജെ പി കുറ്റപ്പെടുത്തി. വിഷുദിനത്തിലായിരുന്നു എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടികൊലപ്പെടുത്തുകയായിുന്നു. സുബൈറിനെ നിരവധി തവണയാണ് വെട്ടിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.