എസ് രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്തു , ഒരു വര്‍ഷത്തേക്കാണ് സസ്‌പെൻഷൻ

Must Read

 

ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെ സി പി ഐ എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് എസ് രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്തത്. സംഘടനാ വിരുദ്ധതയുടെ പേരില്‍ ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാന്‍ നേരത്തെ തന്നെ സി പി ഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടപടിക്രമങ്ങളുടെ ഭാഗമായി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് സസ്പെന്ഷന് നടപടി വൈകിയത്.

ദേവികുളത്തെ നിലവിലെ എം എല്‍ എ എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് രാജേന്ദ്രനെതിരായ പ്രധാന ആരോപണം. ഇത് ശരിയാണെന്ന് സി പി ഐ എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളിലും പരിപാടികളിലും സഹകരിക്കാത്തതും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളാണ്.

സ്വന്തം നാട് ഉള്‍പ്പെടുന്ന മൂന്നാര്‍ ഏരിയാ സമ്മേളനത്തിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. നാലാം തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതാണ് പാര്‍ട്ടിയില്‍ രാജേന്ദ്രന്റെ അതൃപ്തിക്ക് ഇടയാക്കിയത്.

ഇതിന് പുറമെയണ് സി പി ഐ എം സ്ഥാനാര്‍ഥിയായി ഇവിടെ പകരം മത്സരിച്ച എ. രാജയെ തോല്‍പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണമുയര്‍ന്നത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥത ഉണ്ടായില്ല, പ്രചാരണത്തില്‍ നിന്നു വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ രാജേന്ദ്രന് മേലെ ഉയര്‍ന്നു.

സി പി ഐ എമ്മിന്റെ രണ്ടംഗ കമ്മീഷനാണ് രാജേന്ദ്രനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചത്.
സി വി വര്‍ഗീസിനെ സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ നിന്നാണ് എസ് രാജേന്ദ്രനെ ഒഴിവാക്കിയത്.

Latest News

ബിജെപി കുത്തക തകർന്നു..15 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയില്‍ നിന്നും ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് എഎപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിറുത്തുകയാണ് ആം ആദ്മി പാർട്ടി. തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ച ഡല്‍ഹി...

More Articles Like This