തൊട്ടതിനും പിടിച്ചതിനും നടിയെ കൊണ്ട് കേസ് കൊടുപ്പിക്കുന്നു, ദിലീപ് നടിയെ കുറ്റപ്പെടുത്തിയിട്ടില്ല ; സജി നന്ദ്യാട്ട്

Must Read

കൊച്ചി : ദിലീപിന്റെ ഹര്‍ജിക്കെതിരേ കക്ഷി ചേരാനുള്ള നടിയുടെ നീക്കത്തില്‍ വിമര്‍ശനവുമായി നിര്‍മ്മാതാവ് സജി നന്ത്യാട്ട്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെയാണ് കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊട്ടതിനും പിടിച്ചതിനുമൊക്കെ നടിയെ കൊണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് കൊടുപ്പിക്കുകയാണെന്ന് സജി ആരോപിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയപരമായ ബുദ്ധിയുപയോഗിച്ച് കാര്യങ്ങള്‍ നീക്കുകയാണ്. അല്ലാതെ ഇടക്കിടെ ആ കുട്ടി കേസ് കൊടുക്കുകയാണെന്ന് തനിക്ക് തോന്നുന്നില്ല.

ആ കുട്ടി സ്വമേധയാ ഇങ്ങനെ നീങ്ങുമെന്ന് തോന്നുന്നില്ല. മുന്‍പ് കേസില്‍ പെട്ട ആളല്ല നടി. നിയപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ആളുമല്ല. അതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് പോകാന്‍ നിയമോപദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണ് എന്ന് സജി നന്ദ്യാട്ട് പറഞ്ഞു.

കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് നടിയുടെ നീക്കം.

കേസില്‍ വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്. നടിയൊരിക്കലും ദിലീപിന്റെ പേര് പറഞ്ഞിട്ടല്ല. കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അവര്‍ക്ക് അറിയുക പോലും ഇല്ല. ബാലചന്ദ്രകുമാറിന്റെ കടന്ന് വന്നത് തന്നെ തന്റെ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത് കൊണ്ടുള്ള വൈരാഗ്യം കൊണ്ടല്ലേയെന്നും സജി നന്ദ്യാട്ട് പറഞ്ഞു.

2017 ന് ശേഷം നടിയ കുറ്റപ്പെടുത്തി ദിലീപ് സംസാരിച്ചുവെന്നതൊക്കെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിന് തുല്യമാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സജി നന്ദ്യാട്ട് പറഞ്ഞു.

ഒരാള്‍ പ്രതിയല്ലേങ്കില്‍ പ്രതി അല്ലെന്ന് പറയുന്നതാണ് മോഡേണ്‍ പോലീസ്. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെയാണ്. ബാലചന്ദ്രകുമാര്‍ പറഞ്ഞതില്‍ തെളിവുണ്ടെങ്കില്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ച് മുന്നോട്ട് പോകണം. ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സ്വാഭാവിക തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാള്‍ ശിക്ഷിക്കപ്പെടണമെന്നും സജി നന്ദ്യാട്ട് പറഞ്ഞു.

 

 

Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പ്രഹരം! ഇടതുപക്ഷം 5 സീറ്റുകൾ പിടിച്ചെടുത്തു !ആറിടത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം.എന്‍ഡിഎ-3;യുഡിഎഫ്-10

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരം .കയ്യിലുണ്ടായിരുന്ന 4 സീറ്റുകൾ യുഡിഎഫിന് നഷ്ട്ടമായി .ഇടതുമുന്നണിക്ക് നേട്ടം ഉപതിരഞ്ഞെടുപ്പ് നടന്ന...

More Articles Like This