ഞാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അമ്മയെ കാണണമെന്നു ശരണ്യ പറഞ്ഞു. അമ്മ എന്ന വാക്ക് പറയാന്‍ നിനക്ക് അര്‍ഹതയുണ്ടോ എന്നു ഞാന്‍ ചോദിച്ചു. പിന്നെ അവള്‍ മിണ്ടിയില്ല’-ശരണ്യയുടെ അച്ഛന്‍ വല്‍സരാജ് ഇത് പറഞ്ഞത് വേദന കടിച്ചമര്‍ത്തിയാണ്. കൊച്ചുമകന്റെ മരണമുണ്ടാക്കിയ ദുഃഖം ഈ അപ്പൂപ്പനെ തളര്‍ത്തുകയാണ്. ഇതിന് മുമ്പില്‍ കൊലക്കേസില്‍ മകള്‍ പ്രതിയായത് പോലും ചിന്തിക്കുന്നില്ല. കൊച്ചു മകന്റെ കൊലപാതകിക്ക് മരണ ശിക്ഷ ഇതാണ് വല്‍സരാജിന് പറയാനുള്ളത്.
‘എന്തിനാടീ കടലിലെറിഞ്ഞത്.. കുഞ്ഞിനെ ഞങ്ങള്‍ക്ക് തന്നുകൂടേ, ഞങ്ങള്‍ പോറ്റില്ലേ..’ ജനക്കൂട്ടത്തിനിടയില്‍നിന്നുയര്‍ന്ന സ്ത്രീകളുടെ ശബ്ദത്തിന്റെ ക്ഷോഭം തന്നെയാണ് ശരണ്യയുടെ അച്ഛനും പ്രകടിപ്പിക്കുന്നത്. കാമുകനെ സ്വന്തമാക്കാന്‍ സ്വന്തം കുഞ്ഞിനെ രാത്രി കടലിലെറിഞ്ഞുകൊന്ന ശരണ്യ(23) തയ്യില്‍ കടപ്പുറത്തിന് കളങ്കമാണെന്നാണ് നാട്ടുകാരുടെ ഭാഷ്യം.