നെഹ്‌റു കുടുംബത്തിന് വേണ്ടി മത്സരിക്കാൻ ആളെ കിട്ടുന്നില്ല.മനസില്ലാമനസോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തന്റെ മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍!തരൂര്‍ പത്രിക സമര്‍പ്പിക്കാൻ എത്തിയത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ

Must Read

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് ശശി തരൂര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ തരൂരെത്തിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജാര്‍ഖണ്ഡ് നേതാവ് കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് ദിഗ്‌വിജയ് സിങ്. പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് താന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിക്കുകയാണെന്ന് ദിഗ്‌വിജയ് സിങ് വ്യക്തമാക്കി. ഇതോടെ മത്സരം ശശി തരൂരും ദിഗ്‌വിജയ് സിങും തമ്മിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടോയെന്ന് താന്‍ കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗേയോട് ചോദിച്ചുവെന്നും എന്നാല്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മറുപടിയെന്നും ദിഗ്‌വിജയ് സിങ് പ്രതികരിച്ചു.

‘സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിന് ശേഷം അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത് ചിന്തിക്കാനാകില്ലെന്നും ഞാന്‍ പറഞ്ഞു. അദ്ധ്യക്ഷ പദവിയിലേക്ക് ഞാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിക്കുകയാണ്’, ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത്. താന്‍ എന്നും കോണ്‍ഗ്രസിനോട് വിശ്വസ്തത പുലര്‍ത്തുമെന്നും, ആദിവാസികളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും, വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്നും താന്‍ ഒരിക്കലും പിന്മാറില്ലെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്.

മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം. ശശി തരൂര്‍ എഐസിസി ആസ്ഥാനത്തെത്തി നാമനിര്‍ദേശ പത്രിക നല്‍കി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച ശേഷമായിരുന്നു തരൂര്‍ പത്രിക നല്‍കാനെത്തിയത്.

Latest News

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു!!..സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്ന് കോടതി

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന...

More Articles Like This