മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ കുരുക്കാൻ എസ്എഫ്‌ഐഒ. വീണാ വിജയന്റെ മൊഴിയെടുത്തു .മുഖ്യമന്ത്രി പിണറായിയുടെ മകള്‍ കുടുങ്ങുമോ?

Must Read

തിരുവനന്തപുരം : കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന കേസിൽ നിർണായക നീക്കവുമായി എസ്എഫ്ഐഒ .മുഖ്യമന്ത്രിയുടെ മകളെ അന്വോഷണ സംഘം കുടുക്കുമോ ?സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ചെന്നൈയിലെ ഓഫീസില്‍ കഴിഞ്ഞ ബുധനാഴ്ച ഹാജരായാണ് വീണാ വിജയന്‍ മൊഴി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് വീണയുടെ മൊഴിയെടുത്തത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി 1.72 കോടിയുടെ പണ ഇടപാട് നടത്തിയെന്നാണ് കേസ്.

കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (sfio) ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോൺ ജോർജ്ജിന്റെ പ്രധാന ആവശ്യം.

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആര്‍ എസ് എസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ ഇടതുപക്ഷം സജീവമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാണ് നീക്കം. ഇതിനിടെയാണ് വീണാ വിജയനെ ചോദ്യം ചെയ്തത്.കേരളത്തില്‍ ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാം. ഇതിനിടെയാണ് മൊഴി എടുക്കല്‍. പല തവണയായി വീണയുടെ കമ്പനിയായ എക്‌സാലോജികില്‍ നിന്ന് എസ്എഫ്‌ഐഒ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വീണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന വിമര്‍ശനം മുന്‍പും നിലനിന്നിരുന്നു. നവംബറിലാണ് കേസിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അനധികൃതമായി സിഎംആര്‍എല്ലില്‍ നിന്നും വീണാ വിജയനും കമ്പനിയും പണം നേടിയെടുത്തുവെന്നാണ് കേസ്. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു.

സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജിയ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം. ഫെബ്രുവരിയിലായിരുന്നു ഇത്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. ഹര്‍ജി തള്ളുകയാണ്. പൂര്‍ണ്ണമായ വിധി പകര്‍പ്പ് നാളെ രാവിലെ അപ്ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചിരുന്നു. ഇത് ഏറെ നിര്‍ണ്ണായക വിധിയായി വിലയിരുത്തപ്പെട്ടു. എന്നാല്‍ തുടര്‍ നടപടികള്‍ പിന്നീട് ഏറെ വൈകിയാണ് ഉണ്ടാകുന്നത്.

Latest News

ടൗണ്‍ പ്ലാനിങ്,പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോടെ എൻഒസി. ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകക്ക് കാരണം കര്‍ശന വ്യവസ്ഥകള്‍

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയായിരുന്നു !ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ്...

More Articles Like This