പാലക്കാട്: 15 കാരിക്കുനേരെ സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി-എടപ്പാള്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖാണ് (48) പൊലീസിന്റെ പിടിയിലായത്. സ്‌കൂളിലേക്ക് ബസില്‍ പോകുകയായിരുന്ന പതിനഞ്ചുകാരിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്‌കൂളിലെത്തിയ പെണ്‍കുട്ടി അധ്യാപകരോട് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക