കണ്ണൂർ:ആശാന് അടുപ്പിലും ആവാം .ഭരണകക്ഷി ആയാൽ നിയമവും നിയന്ത്രണവും ഒന്നും ബാധകമല്ല പോലെയും .കണ്ണൂരിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലു വിലകൊടുത്ത് എസ്എഫ്ഐ. കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം.കൃഷ്ണമേനോന് വനിതാ കോളജില്‍ വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ഥികളാണ് പ്രകടനം നടത്തിയത്.
രോഗവ്യാപന പശ്ചാത്തലത്തിൽ സർക്കാർ പരിപാടികളടക്കം ഓൺലൈനാക്കിയ സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നത് വിദ്യാർഥികളിൽ രോഗവ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തിയിരുന്നു കോവിഡ് ചട്ടപ്രകാരം വെള്ളിയാഴ്ച മുതൽ കണ്ണൂർ ജില്ല ബി കാറ്റഗറിയിലാണ്.
പൊതുപരിപാടികൾക്കടക്കം വിലക്കുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾക്കടക്കം 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. മതപരമായ ആരാധനകളടക്കം ഓൺലൈനായി മാത്രം നടത്തണമെന്നും കർശന നിർദേശമുണ്ട്. എന്നിട്ടും കോളജുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാതെ നടക്കുകയും അതിനു ശേഷം നിയമം ലംഘിച്ച് ആഘോഷം നടത്തുകയും ചെയ്തു.
കണ്ണൂർ, കാസർകോട്, വയനാട് എന്നീ മൂന്ന് ജില്ലകളിലായി കണ്ണൂർ സർവകലാശാലക്കുകീഴിൽ ഏതാണ്ട് 200നടുത്ത് കോളജുകളാണുള്ളത്. ഇവിടങ്ങളിൽ പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർഥികൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നു . കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കോളജുകളിലെ യൂനിയൻ തെരഞ്ഞെടുപ്പ് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് റെക്കോഡ് കോവിഡ് കണക്ക് റിപ്പോർട്ട് ചെയ്തിട്ടും തെരഞ്ഞെടുപ്പ് മാറ്റാൻ അധികൃതർ തയാറായിരുന്നില്ല
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ കോളജിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.ഈ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ജയിച്ച സ്ഥാനാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും കൂട്ടമായി റോഡിലിറങ്ങിയത്.
ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചുകൊണ്ട് കളക്ടർ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിക്കുന്നുണ്ട്,
വിവാഹ മരണാന്തര ചടങ്ങുകളിൽ മാത്രം പങ്കെടുക്കാവുന്നത് 20 പേർ മാത്രമാണ്, നിയന്ത്രണം ഇപ്പോഴും ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയാഘോഷം.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ, കേരള സർവകലാശാലക്ക് കീഴിലുള്ള കാമ്പസുകളിൽ നടത്താനിരുന്ന യൂനിയൻ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. എന്നാൽ, കണ്ണൂർ സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടുപോവുകയായിരുന്നു. കൂടാതെ കണ്ണൂരിൽ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് മാർച്ച് 11ന് നടത്താനും സർക്കുലർ ഇറങ്ങിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല കലോത്സവം ഫെബ്രുവരി 21 മുതൽ 25 വരെ കാസർകോട് ഗവ. കോളജിൽ നടത്താനും തീരുമാനമായിട്ടുണ്ട്.
രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് മൂർധന്യാവസ്ഥയിലെത്തുമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനും കലോത്സവത്തിനും കോളജുകൾ വേദിയാകുന്നത്. കോവിഡ് പോസിറ്റിവായവർക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ പ്രത്യേക സജ്ജീകരണങ്ങൾ കോളജ് പ്രിൻസിപ്പൽമാർ ചെയ്ത് കൊടുക്കണം.ഓൺലൈനായി അധ്യയനം നടത്തുന്ന ഗവ. കോളജ് കാസർകോട്, ബേജ മോഡൽ കോളജ് ഓഫ് ആർട്സ് ആൻറ് സയൻസ് കാസർകോട്, എ.ഡബ്ല്യു.എച്ച് അൽ ബദർ സ്പെഷൽ കോളജ്, ഡബ്ല്യു.എം.ഒ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളജ് കൂളിവയൽ എന്നീ കോളജുകളിൽ തെരഞ്ഞെടുപ്പ് പിന്നീട് നടത്തും.
സർവകലാശാല കാമ്പസുകളിലും തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. ഒരേ സമയം 20 പേർ മാത്രമേ തെരഞ്ഞെടുപ്പ് നടക്കുന്ന പരിസരത്ത് ഉണ്ടാവാൻ പാടുള്ളൂ. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിരിക്കണം. വാക്സിൻ എടുക്കാത്ത വിദ്യാർഥികൾ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. എല്ലാ വോട്ടിങ് കേന്ദ്രങ്ങളിലും ഹാൻഡ് സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവ ഉപയോഗിക്കണം. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും എല്ലാ തരത്തിലുമുള്ള ആഘോഷ പരിപാടികളും കർശനമായി നിരോധിച്ചിട്ടുണ്ട്