അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം തള്ളി ഷാജൻ സ്കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി. ഷാജന്റേത് മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ലെന്ന് ഹൈക്കോടതി

Must Read

കൊച്ചി: ഷാജൻ സ്കറിയാക്ക് ഹൈക്കോടതിയിലും തിരിച്ചടി ! പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ അറസ്റ്റ് തടയണമെന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്ക് പരി​ഗണിക്കാൻ മാറ്റി. മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജൻ സ്കറിയയുടേതെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് വി ജി അരുണിന്റെ ബഞ്ചാണ് ഹർജി പരി​ഗണിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുന്നത്ത് നാട് എം എല്‍ എ പി വി ശ്രീനിജന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജൻ ഹൈക്കോടതിയെ സമീപിച്ചത്.

അറസ്റ്റ് തടയാൻ ഉത്തരവിടാത്ത കോടതി ഷാജന്റെ മാധ്യമ പ്രവർത്തനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് പറഞ്ഞ ഹൈക്കോടതി ഷാജന്റെ മാധ്യമ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി.

പി വി ശ്രീനിജൻ എംഎൽഎയ്ക്കെതിരായി ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെ പരിശോധിച്ചതിനു ശേഷമേ തീരുമാനമെടുക്കൂ എന്നും കോടതി പറഞ്ഞു

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This