ഷാജന്‍ സ്‌കറിയയെ പിടികൂടേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വം; അതിന്റെ പേരില്‍ മറ്റു മാധ്യമപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കരുത്; കേസില്‍ പ്രതിയല്ലാത്ത ആളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി; വിശാഖന്റെ ഫോണ്‍ വിട്ടുനല്‍കാന്‍ ഉത്തരവ്

Must Read

കൊച്ചി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിന് ഹൈക്കോടതി വിമര്‍ശനം. ഒളിവില്‍ പോയ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ മാധ്യമ പ്രവര്‍ത്തകന്‍ ജി വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. കേസില്‍ പ്രതിയല്ലാത്ത ഒരാളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ആരാഞ്ഞു. വിശാഖന്റെ ഫോണ്‍ ഉടന്‍ വിട്ടുനല്‍കാന്‍ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാജന്‍ സ്‌കറിയയെ പിടികൂടേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി പറഞ്ഞു. അതിന്റെ പേരില്‍ മറ്റു മാധ്യമ പ്രവര്‍ത്തകരെ ഉപദ്രവിക്കരുത്. മാധ്യമ പ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ പിടിച്ചെടുക്കുന്നുണ്ടെങ്കില്‍തന്നെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഫോണ്‍ പിടിച്ചെടുത്ത പോലീസ് നടപടിക്കെതിരെ ജി വിശാഖന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This