20 കോടി രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തു!!ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യ നാലാം പ്രതി.

Must Read

കോഴിക്കോട്: 20 കോടി രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത കേസിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യ നാലാം പ്രതി.കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസിൽ ആണ് ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നിസയെ പ്രതി ചേർത്തത് . നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേസിൽ നാലാം പ്രതിയായായ ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നിസ ഇതേ കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു. ഇവരുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് വഞ്ചന കുറ്റത്തിന് പൊലീസ് കേസെടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂവായിരത്തോളം പേരിൽ നിന്നും 15 കോടി മുതൽ 20 കോടി രൂപ വരെ സ്വീകരിച്ചു എന്നാണ് ആരോപണം. ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചശേഷം പണം മടക്കി നൽകാതെ വഞ്ചിച്ചെന്നാണ്‌ പരാതി.

തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ 5 കേസുകളാണ് നടക്കാവ് പൊലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നൂറോളം പരാതികൾ നടക്കാവ് പൊലീസിൽ മാത്രം ലഭിച്ചിട്ടുണ്ട്. സി ഇ ഒ വസിം തൊണ്ടിക്കോടൻ, മനേജർ ഷംന കെ ടി, ഡയറക്ടർമാരായ റാഹില ബാനു, തൊണ്ടിക്കോട്ട് മൊയിതീൻകുട്ടി എന്നിവരാണ് മറ്റ് പ്രതികൾ. ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത്‌ മൂവായിരത്തോളം പേരിൽ നിന്നും 15 കോടി മുതൽ 20 കോടി വരെ സ്വീകരിച്ചു എന്നാണ് ആരോപണം.

പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് നൽകിയാണ് കഴിഞ്ഞ മൂന്ന് വർഷമായി സിസ് ബാങ്ക് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏകദേശം മൂവായിരത്തോളം പേരാണ് പണം നിക്ഷേപിച്ചത്. ജോലി വാഗ്ദാനം, ഡെയ്‌ലി ഡെപ്പോസിറ്റ് , ഫിക്‌സിഡ് ഡെപ്പോസിറ്റ് എന്നി പേരുകളിലാണ് പണം സ്വീകരിച്ചിരുന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളും സാധാരണക്കാരുമാണ് പറ്റിക്കപ്പെട്ടവരിൽ ഏറെയും.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കാവ്, പേരാമ്പ്ര, താമരശേരി, പാളയം, കോട്ടക്കൽ, ചേളാരി എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ. ഇവിടങ്ങളിൽ 15 കോടി മുതൽ 20 കോടി വരെ സ്വീകരിച്ചുവെന്ന് എന്നാണ് പരാതി.

കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന ടിഗ് നിധി പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം 20 കോടിയോളം രൂപയാണ് നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുളള ബന്ധം പറഞ്ഞും നിക്ഷേപത്തിന്‍മേല്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പെന്ന് ജീവനക്കാരും നിക്ഷേപകരും പറയുന്നു. കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് ടിഗ് നിധി ലിമിറ്റഡ്.

സിസി ബാങ്ക് എന്ന പേരിലായിരുന്നു ഓഫീസുകള്‍ തുറന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി തുടങ്ങിയ വിവിധ ശാഖകള്‍ വഴി മൂവായിരത്തോളം പേരില്‍ നിന്നായി 20 കോടിയോളം രൂപ സ്ഥാപനം ചുരുങ്ങിയ കാലത്തിനിടെ സമാഹരിച്ചു. സ്ഥിര നിക്ഷേപത്തിന്‍മേല്‍ 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തും ആകര്‍ഷകമായ വ്യവസ്ഥകളോടെ നിത്യ നിക്ഷേപം സ്വീകരിച്ചുമായിരുന്നു ധനസമാഹരണം കടലുണ്ടി സ്വദേശിയുമായ വസീം തൊണ്ടിക്കോടന്‍ ഭാര്യ റാഹില ബാനു, ഫിറോസ് എന്നിവരായിരുന്നു കന്പനിയുടെ പ്രധാന ചുമതലക്കാര്‍. ഒരാഴ്ചയായി സ്ഥാപനം തുറക്കാതെ വന്നതോടെയാണ്ജീവനക്കാരും നിക്ഷേപകരും പരാതിയുമായി രംഗത്തെത്തിയത്.

കല്‍പ്പറ്റ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി സിദ്ദീഖിന്‍റെ ഭാര്യ ഷറഫുന്നീസ കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു. സിദ്ദീഖ് ഉള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളുമായും വസീമിന് അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും തന്‍റെ ഉന്നത ബന്ധങ്ങളുള്‍പ്പെടെ പറഞ്ഞാണ് വസിം നിക്ഷേപം സമാഹരിച്ചിരുന്നതെന്നും ജീവനക്കാര്‍ പറയുന്നു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This