ഷർജീലിന്റെ വാക്കുകൾ അക്രമത്തിന് പ്രേരണ സൃഷ്ടിക്കുന്നവ ; ഷര്‍ജീല്‍ ഇമാമിനെതിരെ കോടതിയുടെ ഗുരുതര പരാമര്‍ശങ്ങൾ

Must Read

രാജ്യ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ജെഎൻയു വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി. ഷര്‍ജീല്‍ ഇമാമിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷര്‍ജീലിന്റെ പ്രസംഗങ്ങള്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതും അവര്‍ അസ്തിത്വ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കാണിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും ദല്‍ഹിയിലെ ജാമിയയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് പറഞ്ഞ് ഷര്‍ജീല്‍ ഇമാമിനെതിരെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്താണ് കുറ്റം ചുമത്തിയത്.

ജുഡീഷ്യല്‍ വിധിന്യായങ്ങള്‍ നിശ്ചയിച്ചിട്ടുള്ള അതിരുകള്‍ ലംഘിക്കുന്നിടത്ത് നിയമം കടന്നുവരുമെന്നും കോടതി പറഞ്ഞു. ഭരണഘടനയാലും ഭരണഘടന ഉണ്ടാക്കിയവരാലും അത് സംരക്ഷിക്കേണ്ടവരാലും ഒരു സമുദായമെന്ന നിലയില്‍ മുസ്ലിങ്ങള്‍ ഒറ്റപ്പെട്ടുവെന്ന് അവരെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു.

രാഷ്ട്രപിതാവിനെതിരെ പോലും ഷര്‍ജീല്‍ ഇമാം ക്രൂരമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപണമുണ്ട്. ഷര്‍ജീലിന്റെ പ്രസംഗങ്ങളില്‍ അക്രമത്തിന് പ്രേരണ സൃഷ്ടിക്കുന്ന പ്രവണത ഉണ്ടെന്നും അവ ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതായും കാണുന്നു. പ്രഥമദൃഷ്ട്യാ, മതഗ്രൂപ്പുകളെ വികാരപരമായ വിഷയങ്ങളില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന പ്രകാരം പൗരന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യത അടിവരയിടാന്‍ തുടക്കത്തില്‍ തന്നെ താന്‍ ആഗ്രഹിക്കുന്നുവെന്ന് എ എസ് ജെ റാവത്ത് പറഞ്ഞു. എന്നിരുന്നാലും, അത്തരം അവകാശം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് എന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം താന്‍ ഒരു തീവ്രവാദിയല്ലെന്ന് ഷര്‍ജീല്‍ ഇമാം കോടതിയില്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ നിയമസംവിധാനത്തിലുള്ള ഒരു സര്‍ക്കാരിന്റേതല്ലെന്നും ഒരു രാജഭരണത്തിന്റെ പ്രഹരമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

യുഎപിഎ ചുമത്തപ്പെട്ട ഷർജീൽ ഇമാം കഴിഞ്ഞ 15 മാസമായി തീഹാർ ജയിലിലാണ്. നാല് കേസുകളാണ് ഷർജീൽ ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഷർജീലിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

ഇതിൽ അസമിലും അരുണാചൽ പ്രദേശിലും ഫയൽ ചെയ്ത കേസുകളിൽ ഷർജീലിന് ജാമ്യം ലഭിച്ചിരുന്നു. ഡൽഹി കലാപം നടത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയ കേസിലാണ് ഷൽജീൽ അറസ്റ്റിലായിരിക്കുന്നത്.
2019 ഡിസംബർ 13 നാണ് മതസ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്.

ഇതിനിടെ നിരവധി തവണ ഇമാം ജാമ്യത്തിനായി ഹർജി നൽകിയെങ്കിലും കോടതി ഇതെല്ലാം തള്ളി. 2020ൽ പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങളുടെ മറവിൽ ഡൽഹിയിൽ നടന്ന കലാപങ്ങളുടെ മുഖ്യ സൂത്രധാരൻ കൂടിയാണ് ഷര്‍ജീല്‍ ഇമാം.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This