പോലീസിനെ ഞെട്ടിച്ച് കള്ളൻ ; വെളിപ്പെടുത്തിയത് സ്വന്തം സുഹൃത്തിനെ കൊന്ന് കുഴിച്ച് മൂടിയ വിവരം

Must Read

ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മോഷണക്കേസ് പ്രതിയുടെ മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസ് പ്രതിയില്‍ നിന്ന് പോലീസിന് ഈ വിവരം ലഭിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പോലീസിന് മൊഴി നല്‍കിയത്. സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി.

വെളിപ്പെടുത്തലില്‍ അമ്പരന്ന പോലീസ് സേന, പിന്നാലെ തന്നെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ചിനക്കത്തൂര്‍ അഴിക്കലപ്പറമ്പിലാണ് സംഭവം നടന്നതെന്നാണ് ഫിറോസ് പോലീസിനോട് പറഞ്ഞത്.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പോലീസ് സംഘം സംഭവ സ്ഥലത്തേക്ക് പോയി. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Latest News

ദളപതി 68′ ല്‍ നായികയാവുന്നത് ഈ താരം? സര്‍പ്രൈസ് കാസ്റ്റിംഗ്

വിജയ് ചിത്രം ദളപതി 68 ലെ നായികയെ കുറിച്ചുള്ള സൂചനകള്‍ പുറത്ത്. നിരവധി നടിമാരുടെ പേരുകള്‍ മാറിവന്നെങ്കിലും താരതമ്യേന പുതുമുഖമായ മറ്റൊരാള്‍ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ...

More Articles Like This