ഒരു പാമ്പ് പ്രദര്‍ശകന്റെ കൈയിലിരുന്ന പാമ്പിനെ ചുംബിച്ച് യുവതിക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. ഒരു ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.
വീഡിയോയില്‍ രണ്ട് പേര്‍ ഒരു പെരുമ്പാമ്പിനെ തങ്ങളുടെ ചുമലില്‍ ചുമന്ന് നില്‍ക്കുമ്പോള്‍ രണ്ട് യുവതികള്‍ സമീപത്തേക്ക് വന്ന് അവയെ ചുംബിക്കാന്‍ ശ്രമിക്കുന്നു. മുന്നില്‍ നില്‍ക്കുന്ന പരിശീലകന്‍ പാമ്പിന്റെ കഴുത്തില്‍ പിടിച്ചിട്ടുണ്ടെങ്കിലും യുവതി ചുംബിച്ച് തിരിയുന്ന അടുത്ത സെക്കന്റില്‍ പാമ്പ് യുവതിയുടെ ചുണ്ടുകള്‍ കടിച്ചെടുക്കുന്നു. പിന്നാലെ യുവതിയുടെ ചുണ്ടില്‍ നിന്നും പാമ്പിനെ വിടുവിക്കാന്‍ പരിശീലകന്‍ ശ്രമിക്കുന്നതാണ് വിഡിയോയില്‍.
‘അവള്‍ എന്താണ് ചിന്തിക്കുന്നത്?’ എന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. മറ്റൊരു കാഴ്ചക്കാരനെഴുതിയത് ‘ഓക്കെ, അവന്‍ അവളെ തിരിച്ച് ചുംബിച്ചത് എത്ര മനോഹരമാണല്ലേ’ എന്നായിരുന്നു. മറ്റൊരാള്‍ ചോദിച്ചത്, ‘ആ പെണ്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്നായിരുന്നു.’ ‘മരണത്തിലേക്കുള്ള നിശബ്ദമായ വഴികള്‍’ എന്നായിരുന്നു വേറൊരാളുടെ കുറിപ്പ്. ഇങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്.
View this post on Instagram